Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ്19 കാലത്ത് കലാകാരന്മാര്‍ക്ക് കൈത്താങ്ങായി ഒരു അമേരിക്കന്‍ മലയാളി കൂട്ടായ്മ   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ടെക്‌സാസ് : കോവിഡ്19 ലോകമാസകലം വ്യാപിച്ചു കഴിഞ്ഞു. കോവിഡിനെ ചെറുക്കുന്നതില്‍ ഏറ്റവും വിജയിച്ച നാടായി നമ്മുടെ കൊച്ചു കേരളവും ലോകത്തിനു തന്നെ മാതൃകയായി. ശക്തമായ ലോക്ക് ഡൌണ്‍ നിയമങ്ങളും വ്യവസ്ഥകയും പാലിച്ചു കൊണ്ടാണ് കേരളം കോവിഡിനെ ചെറുത്തു നില്‍ക്കുന്നത്. ഈ പോരാട്ടത്തില്‍ നാം ഓരോരുത്തരും അണി ചേരുമ്പോഴും ഈ മഹാമാരി ഏല്പിച്ച വിഷമങ്ങളുടെ വ്യാപ്തി എത്രയോ വലുതാണ്. ചിലതൊക്കെ നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറം.

 

സംഗീതം ഉപജീവനമാക്കിയ ഒരുപാട് കലാകാരന്മാര്‍ക്ക് കോവിഡ് ഒരു പ്രതീക്ഷിക്കാത്ത പ്രഹരമായി മാറി. ഇതില്‍ കേരളത്തിലെ മാത്രമല്ല മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ലോകമെമ്പാടുമുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടും. അവര്‍ക്കു സംഗീതം ജീവിതവും ഉപജീവന മാര്‍ഗവും ആയിരുന്നു. ഈ സാഹചര്യത്തിലാണ് "റിഥം ഫോര്‍ ലൈഫ്" എന്ന അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമാക്കിയുള്ള ഒരു not-for-profit ഓര്‍ഗനൈസഷന്‍, അപോറ (aapora) എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് ലൈവ് ഓണ്‍ലൈന്‍ മ്യൂസിക് പ്രോഗ്രാം എന്ന ആശയം മുന്നോട്ടു വെച്ചത്. ഇതിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും അമേരിക്കന്‍ സെന്‍ട്രല്‍ സമയം വൈകിട്ട് 8 :30 ന് ഒരു മണിക്കൂര്‍ നേരം, ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത കലാകാരന്മാരെ അണി നിരത്തി ഒരു സംഗീത വിരുന്നു തന്നെ പ്രേക്ഷകര്‍ക്കായി ഒരുക്കുകയാണ്. റിഥം ഫോര്‍ ലൈഫ് ഫേസ്ബുക് പേജില്‍ പരിപാടി തത്സമയം വീക്ഷിക്കാം. (https://www.facebook.com/RhythmforLife.USA)

 

മെയ് മാസം ആദ്യവാരം തുടങ്ങിയ ഈ പരിപാടിയില്‍ ശ്രീ മനോജ് ജോര്‍ജ് (ഗ്രാമി അവാര്‍ഡ് വിന്നര്‍, വയലിനിസ്റ്റ്), ശ്രീ അനൂപ് കോവളം, ശ്രീ കാവാലം ശ്രീകുമാര്‍, ശ്രീ രാജേഷ് ചേര്‍ത്തല, ശ്രീ പ്രദിപ് സോമസുന്ദരന്‍, ശ്രീ ബാലു രാജേന്ദ്ര കുറുപ്, മുരളി (തിരുമല), പ്രശാന്ത് (പാച്ചു) എന്നീ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുത്തു. വരുന്ന ആഴ്ചകളിലും ഒരുപിടി പ്രശസ്ത കലാകാരന്മാരെ ഇതില്‍ പങ്കെടുക്കുവാന്‍ വരുന്നതായി സംഘാടകര്‍ അറിയിച്ചു.

 

പ്രേക്ഷകരില്‍ നിന്നുള്ള സഹായം വിഷമം അനുഭവിക്കുന്ന കലാകാരന്മാരുട കുടുബത്തിന് നേരിട്ട് എത്തിക്കുകയാണ് ഈ സംരംഭം. ഇരുപതോളം കുടുംബങ്ങളെ ഇതുവരെ സഹായിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കുക എന്ന ധൗത്യത്തോടെ മുന്നേറുകയാണ് ഈ സംഘടന. 'ഗോ ഫണ്ട് മി' എന്ന ക്രൗഡ് ഫൗണ്ടിങ് വെബ്‌സൈറ്റിലൂടെ (https://www.gofundme.com/f/jm2jpq-music-rendezvous) സംഭാവനകള്‍ സമാഹരിച്ചു ലക്ഷ്യം നിറവേറ്റാമെന്ന പ്രത്യാശയിലാണ് സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rhythmforlife.ngo അഥവാ www.aapora.com സന്ദര്‍ശിക്കുക.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code