Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമായുടെ അഭ്യർത്ഥന പ്രകാരം കേരളത്തിലേക്ക്  കൂടുതൽ വിമാനസർവീസുകൾ;  ഫോമാ വെബിനാറിൽ മന്ത്രി വി മുരളീധരൻ

Picture

ന്യൂ യോർക്ക് : കോവിഡ്  പ്രതിസന്ധിയിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക്   പോകുവാൻ കൂടുതൽ ഫ്ലൈറ്റ്കൾ ഉടനെ ഉണ്ടാകും .വിമാന സർവീസ് ആരംഭിച്ചതിന്റെ രണ്ടാം  ഘട്ടത്തിൽ  നാല് സിറ്റികളിൽ നിന്നുമാണ് ഇന്ത്യയിലേക്ക് സർവീസ് തീരുമാനിച്ചിരിക്കുന്നത് . അതിൽ കേരളത്തിലേക്ക് നേരിട്ടുള്ള സർവീസിന് സാൻഫ്രാൻസിസ്കോ യിൽ നിന്നും ഒരു ഫ്‌ളൈറ്റ് ആണ് ഇപ്പോൾ ഉള്ളത് . അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളിൽ  നിന്നും  കേരളത്തിലേക്ക് ഒരു ഫ്ലൈറ്റിനുള്ള ആളുകൾ ഉള്ള പരിതസ്ഥിതിയിൽ ചിക്കാഗോ , വാഷിംഗ്‌ടൺ ഡി സി  , ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ തുടങ്ങും. ഫോമാ സംഘടിപ്പിച്ച വെബിനറിലൂടെ മലയാളികളുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകുകയായിരുന്നു  പ്രവാസി കാര്യ മന്ത്രി വി മുരളീധര ൻ.  പ്രധാനമായും കേരളത്തിലേയ്ക്കുള്ള യാത്രാ സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ, എച്ച് 1, എൽ 1വിസ യിൽ ഉള്ളവരുടെ അമേരിക്കൻ പൗരത്വമുള്ള കുട്ടികളുടെ യാത്രാസാധ്യത ,   ക്വാറൻടൈൻ  സൗകര്യങ്ങൾ എന്നീ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾ.
 
 
ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം  ടാസ്ക് ഫോഴ്സ് നാഷണൽ കോർഡിനേറ്റർ  ജിബി തോമസ്,  റ്റി  ഉണ്ണികൃഷ്ണൻ, ആഞ്ചെല സുരേഷ് ,  ജോസ് മണക്കാട് , ബൈജു വർഗ്ഗീസ് , റോഷൻ മാമ്മൻ തുടങ്ങിയവരാണ് ഫോമയുടെ നേതൃത്വത്തിൽ ഈ വെബിനാറിനു പിന്നിൽ പ്രവർത്തിച്ചത് . ഉണ്ണികൃഷ്ണൻ ആണ്  മന്ത്രിയുമായി ഈ വെബിനാർ സംഘടിപ്പിക്കുവാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്‌തത്‌. ഫോമാ  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും ജനറൽ സെക്രട്ടറി ജോസ് അബ്രാഹവും ചേർന്ന് മന്ത്രിയെ  സ്വാഗതം ചെയ്തു.
 
 
തൽക്കാലം ഇന്ത്യൻ പൗരത്വമുള്ള വരുടെ യാത്ര യ്ക്കുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത് , എച്ച് 1 ബി , എൽ 1  വിസ കൾ കാലാവധി നീട്ടി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ് . ഈ വിസയുള്ളവരുടെ  ഒ സി ഐ കാർഡ് ഉള്ള കുട്ടികളെ ഇന്ത്യ യിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ ആലോചിച്ചു കൊണ്ടിരി ക്കുന്നു . കേരളത്തിൽ ചികിത്സയ്‌ക്കോ മറ്റാവശ്യങ്ങൾക്കായോ അമേരിക്കയിൽ നിന്ന് ഇന്ത്യ യിൽ  എത്തിയ യു  എസ്  വിസ യുള്ളവർക്കു  തിരിച്ചു യു എസ് ലേക്ക് പോകാനുള്ള അനുവാദമുണ്ട് .   ബാംഗ്ലൂരോ മുംബൈ യിൽ നിന്നോ  തിരിച്ചു പോകുന്ന ഇവാക്വാഷൻ ഫ്ലൈറ്റിൽ അവർക്ക് പോകാവുന്നതാണ് .ഇപ്പോൾ പതിനഞ്ചു റൂട്ടുകളിൽ മാത്രമേ ട്രെയിൻ സർവീസ് തുടങ്ങിയിട്ടുള്ളൂ . ബാക്കി അന്തർ സംസ്ഥാന യാത്രകളെ പറ്റിയുള്ള വിവരങ്ങളും തീരുമാനങ്ങളും അധികം വൈകാതെ വരുന്നതായിരിക്കും . പാസ് പോർട്ട് പുതുക്കുന്നതിനെ പറ്റി എല്ലാ ആളുകൾക്കും നേരിട്ട് കോണ്സുലേറ്റിലേക്കു പോകാതെ ഇമെയിലിലൂടെ വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഉണ്ട് .
 
 
സ്റ്റാർട്ട് അപ്പ് കൾക്ക്  പ്രത്യേക പ്രോത്സാഹനം ഉണ്ടായിരിക്കും .   ടെക്നോളജി , ടൂറിസം , ട്രേഡ് എന്നീ മേഖലകളിൽ  വിദേശ മലയാളികൾക്ക് പങ്കാളികളാവാനുള്ള സാഹചര്യം ഉണ്ടായിരിക്കും. വിസാ കാലാവധി കഴിയുന്ന എല്ലാവർക്കും ഇന്ത്യ യിലേക്ക് വരുവാനുള്ള  സാഹചര്യം ഒരുക്കിയിട്ടുണ്ട് .  ഫ്ലൈറ്റിന്റെ സീറ്റ് ലഭ്യതയനുസരിച്ചായിരിക്കും ഇവർക്ക് പരിഗണന ലഭിക്കുക . കോവിഡ് പ്രതിസന്ധി യിൽ  അസംസ്കൃത  വസ്തുക്കളുടെയും അവശ്യ വസ്തുക്കളുടെയും സംഭരണത്തിലും വിതരണത്തിലും യാതൊരു ബുദ്ധിമുട്ടും ക്ഷാമവും കേരളമോ ഇന്ത്യ യോ നേരിടുന്നില്ല  അതിനുള്ള സാധ്യതയും കാണുന്നില്ല .   ഇന്ത്യ മുഴുവൻ ഉപയോഗിക്കാനാവുന്ന ഒരേയൊരു റേഷൻ കാർഡ് നടപ്പിൽ വരുന്നതാണ് . ഈ സമയത്ത് മെഡിക്കൽ രംഗത്ത് ഇന്ത്യ കാഴ്ചവെക്കുന്ന സേവനങ്ങൾ പ്രശംസനീയമാണ് , ഇത്തരം പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഏറെ ഉന്നതിയിൽ എത്തിച്ചിരിക്കുന്നു . ഇന്ത്യയിൽ നിന്ന് സൗജന്യമായി വിമാനയാത്ര അനുവദിക്കാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ല.
 
 
തെരഞ്ഞെടുക്കപ്പെട്ട 17 പേരുടെ ചോദ്യങ്ങൾക്കു മന്ത്രി വിശദമായ ഉത്തരം നൽകി .പാസ് പോർട്ട് സർവീസുകൾ നടത്തിക്കിട്ടുന്നതിനായും , അമേരിക്കൻ പൗരന്മാരായ കുഞ്ഞുങ്ങളുടെ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും  ഉള്ള  നടപടികളിൽ പ്രത്യേകം ശ്രദ്ധ നൽകണമെന്ന് ഫോമാ മന്ത്രിയോട് അഭ്യർത്ഥിച്ചു
 
 സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച വെബി നാറിന് ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി   നേതൃത്വവും പിന്തുണയും നൽകുന്നു. ഫോമാ സെക്രട്ടറി ജോസ് അബ്രാഹവും റ്റി ഉണ്ണികൃഷ്ണനും ഈ വെബിനാറിൻറെ മോഡറേറ്റർമാരായി പ്രവർത്തിച്ചു..
 
 
വാർത്ത : ബിന്ദു ടിജി, ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code