Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തണലേകാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ദൈവ ഭക്തന്‍: ജസ്റ്റിസ് കുര്യന്‍ ജോസഫ്

Picture

ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ ,ന്യൂജേഴ്‌സി പ്രൊവിന്‍സ് കോവിഡ് പ്രതിരോധമാര്‍ഗ്ഗങ്ങളെ കുറിച്ച് വിദഗ്ധ ഡോക്ടര്‍മാരുമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സ്വാഗത പ്രസംഗത്തിനിടെ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് ദൈവഭക്തിയേയും , ജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെയും പ്രതിപാദിച്ചു സംസാരിച്ചത് ശ്രദ്ധേയമായി

 

താന്‍ ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി ആണെന്നും , ദൈവത്തിനു കഴിയാത്തതായി ഒന്നുമില്ലെന്നും , ഒരു ഘട്ടത്തിലും ദൈവം നമ്മളെ കൈവിടില്ലെന്നും അടിയുറച്ചു വിശ്വസിക്കുന്നതായി ഇന്ത്യന്‍ ജുഡീഷ്യറിയുടെ കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ മുന്‍ സുപ്രീം കോടതി ന്യായാധിപന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു

 

ദൈവാനുഗ്രഹം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് നിങ്ങള്‍ കാണുന്നതു പോലെയുള്ള ഉന്നത സ്ഥലത്തു ഒരിക്കലും ഇരിക്കില്ലെന്നും , നിങ്ങള്‍ കേട്ടിരിക്കുന്നതു പോലെയുള്ള ഉറച്ച നിലപാടുകളെടുക്കാന്‍ സാധിക്കുമായിരുന്നില്ല എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു

എറണാകുളം ജില്ലയിലെ കാലടിക്കടുത്തു നെടുമ്പാശ്ശേരിയിലുള്ള ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് തന്റെ അച്ഛന്‍ കേരള ഹൈക്കോടതിയില്‍ ക്ലാര്‍ക്ക് ആയിരുന്ന സമയത്തു അച്ഛനെ കാണുവാന്‍ കോടതിയില്‍ പോകുന്ന സമയത്തു വരാന്തയിലൂടെ നടക്കുമ്പോള്‍ മുട്ടിടിച്ച കാര്യമൊക്കെ ഓര്‍ത്തെടുത്തതു. അങ്ങനെയുള്ള ആള്‍ പിന്നീട് അതേ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയതും , ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പദവി അലങ്കരിച്ചതും അതിനു ശേഷം ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ജസ്റ്റിസ് ആയതുമെല്ലാം ചരിത്രത്തിന്റെ ഭാഗം . ഇതൊക്കെ ദൈവത്തിന്റെ പദ്ധതിയല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു

 

തണലിലേക്ക് മാറാന്‍ ആര്‍ക്കു വേണമെങ്കിലും കഴിയുമെന്നും , പക്ഷെ തണലേകാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ദൈവ ഭക്തന്‍ എന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു

മലയാളത്തില്‍ ഇംഗ്ലീഷ് പഠിച്ച ആളാണ് താനെന്നും അങ്ങനെയുള്ളൊരാളെ ദൈവം ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ കോടതിയായ സുപ്രീം കോടതിയിലെ ജസ്റ്റിസ് പദവി വരെ എത്തിക്കണമെങ്കില്‍ അത് ദൈവത്തിന്റെ അളവറ്റ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു .

നിങ്ങള്‍ ഒരു ഹിന്ദു ആയിരിക്കാം, മുസ്ലിം ആയിരിക്കാം, ക്രിസ്ത്യന്‍ ആയിരിക്കാം പക്ഷെ നമ്മള്‍ നമ്മുടെ സ്രഷ്ട്ടാവിനോട് എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും ഓരോ മനുഷ്യന്റെയും ജനനത്തിനു പിന്നില്‍ ദൈവത്തിന്റെ വ്യക്തമായ ഒരു പദ്ധതി ഉണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

 

നമ്മുടെ ജീവന്‍ ദൈവം തന്നതാണ് . അതിനു പ്രത്യപോകാരമായി , ദൈവത്തിനു നമുക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുന്നത് ഈ ഭൂമിയിലെ നമ്മുടെ ജീവിതമാണ് . നമ്മള്‍ ഭൂമിയില്‍ വാടകക്ക് താമസിക്കുന്നവരാണ് .ദൈവത്തെ നമ്മള്‍ സേവിക്കുന്നതു അമ്പലത്തിലോ, പള്ളിയിലോ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമല്ല , നമ്മുടെ ജീവിതം ലോകത്തിനു വെളിച്ചമാകണമെന്നും , നമ്മള്‍ ഭൂമിക്കു ഉപ്പാവുമെന്നത് എപ്പോഴും ഓര്‍മിച്ചു ജീവിക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു

 

കാണപ്പെടുന്ന സഹോദരനായ മനുഷ്യനെ സ്‌നേഹിക്കാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ , കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു

കൂട്ടി ചേര്‍ക്കുന്നതിനേയും, കൂട്ടി വിളക്കുന്നതിനേയും കൂട്ടായ്മ എന്ന് വിളിക്കുമ്പോള്‍ , അത്തരം നല്ല കൂട്ടായ്മകള്‍ ണങഇ ന്യൂജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിച്ച പ്രോഗ്രാമില്‍ കാണാന്‍ സാധിച്ചതില്‍ ഒട്ടേറെ സന്തോഷമുണ്ടെന്നും , കോവിഡ് പ്രതിരോധത്തിനായി അഹോരാത്രം കഷ്ടപ്പെടുന്ന ഡോക്ടര്‍സ്, നഴ്‌സസ് ഉള്‍പ്പെടെയുള്ള എൃീിഹേശില ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ സേവനത്തിനേയും ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രകീര്‍ത്തിച്ചു സംസാരിച്ചു

 

കോവിഡ് രോഗബാധിതരായി അമേരിക്കയില്‍ ജീവന്‍ പൊലിഞ്ഞ മലയാളികള്‍ക്ക് ആദരാഞ്ജലികളും ജസ്റ്റിസ് കുരിയന്‍ ജോസഫ് അര്‍പ്പിച്ചു

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code