Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ് 19 മനുഷ്യരാശിയെ വേട്ടയാടുന്ന അദൃശ്യനായ ശത്രു: മാര്‍ ഫിലിക്‌സിനിയോസ്   - പി.പി. ചെറിയാന്‍

Picture

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ മനുഷ്യരാശിയെ വേട്ടയാടുന്ന മനുഷ്യ നേത്രങ്ങള്‍ക്കു അദൃശ്യനായ ശത്രുവാണു കോവിഡ് 19 എന്ന മഹാമാരിയെന്നും ഇതിനെ അഭിമുഖീകരിക്കുന്നതിനും അതിജീവിക്കുന്നതിനും രക്ഷകനായ ക്രിസ്തു നമ്മോടു കൂടെയുണ്ടെന്നുള്ള വിശ്വാസം ഏറ്റവും അനിവാര്യമായിരിക്കുന്നുവെന്നും മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ റൈ റവ ഡോ ഐസക്ക് മാര്‍ ഫിലിക്‌സിനിയോസ് എപ്പിസ്‌കോപ്പ ഉദ്‌ബോധിപ്പിച്ചു.

 

ഏപ്രില്‍ 5 ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കു ന്യൂയോര്‍ക്കിലെ ഭദ്രാസന ആസ്ഥാനത്തു നടന്ന വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു ഹാശാ ഞായറാഴ്ചയിലെ മുഖ്യ ചിന്താവിഷയമായ മാര്‍ക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ഒന്നു മുതല്‍ പത്തു വരേയുള്ള വാക്യങ്ങള്‍ ആധാരമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌കോപ്പ .

 

ജറുസലേമിലെക്കുള്ള രാജകീയാ യാത്രയുടെ ക്രിസ്തുവിന്റെ ലക്ഷ്യവും അവനെ എതിരേറ്റ ജനസമൂഹത്തിന്റെ ലക്ഷ്യവും തികച്ചും വ്യത്യസ്തമായിരുന്നുവെന്നു എന്ന് തിരുമേനീ വിശദീകരിച്ചു.

 

മനുഷ്യരാശി ആഭിമുഖീകരിക്കുന്ന ഈ മഹാമാരി എന്തുകൊണ്ടാണ്? ഇതിനു ഉത്തരം കണ്ടെത്തുന്നതിനോ, പരിഹാരം കണ്ടെത്തുന്നതിനോ കഴിയാത്ത അവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് ശാസ്ത്രലോകം.ഈ പ്രത്യേക സാഹചര്യത്തിലാണ്‌നാം ക്രിസ്തുവിന്റെ സാന്നിധ്യത്തെ തിരിച്ചറിയേണ്ടത് .കലുഷിതമായ ജീവിത യാത്രയില്‍ ശാന്തിയും സമാധാനവും പ്രത്യാശയും ലഭിക്കുന്നതിന് ഏക മാര്‍ഗം ലോക രക്ഷകനായ ക്രിസ്തുവില്‍ നാം അഭയം തേടുക എന്നത് മാത്രമാണ് കരണീര്യമായിട്ടുള്ളതെന്നു തിരുമേനി പറഞ്ഞു .

 

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനും, വിലയേറിയ മനുഷ്യ ജീവിതങ്ങളെ സംരക്ഷിക്കുന്നതിനും, അവരുടെ ആശ്വാസത്തിനും സ്വന്തം ജീവന്‍ പോലും സമര്‍പ്പിക്കുന്നതിനു തയാറായി മുന്‍ നിരയില്‍ പോരാടുന്ന ആരോഗ്യ സംരക്ഷക പ്രവര്‍ത്തകരെ നമ്മുടെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണെന്നും തിരുമേനി ആവശ്യപ്പെട്ടു.

 

മാര്‍ത്തോമാ ഭദ്രാസനമായി പ്രത്യേക സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു ആരാധന സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും തിരുമേനി പറഞ്ഞു .നിലവിലുള്ള കര്‍ശന നിയമങ്ങള്‍ പാലിച്ചു ഭദ്രാസന ആസ്ഥാനത്തു സംഘടിപ്പിച്ച ഹാശാ ആഴ്ചയിലെ വിശുദ്ധ കുര്‍ബാന അമേരിക്കയിലുള്ള ആയിര ക്കണക്കിന് വിശ്വാസികള്‍,പുതിയതായി ഉദ്ഘാടനം നിര്‍വഹിച്ച മാര്‍ത്തോമാ മീഡിയയിലൂടെയാണ് തത്സമയം ദര്‍ശിച്ചത്.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code