Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹോശാന ഞായര്‍ ആരാധന ഇന്ന് മാര്‍ത്തോമ്മ മീഡിയായിലൂടെ സംപ്രേഷണം ചെയ്യുന്നു.   - ഷാജി രാമപുരം

Picture

ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ആസ്ഥാനമായ സീനായ് മാര്‍ത്തോമ്മ സെന്ററില്‍ നിന്നും ഹോശാന ഞായറായ ഇന്നത്തെ ആരാധനയും വിശുദ്ധ കുര്‍ബാന ശുശ്രുഷയും മാര്‍ത്തോമ്മ മീഡിയയിലൂടെ ഇന്ന് ദര്‍ശിക്കാവുന്നതാണ്.

 

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന മലയാളത്തിലുള്ള ശുശ്രുഷ ന്യുയോക്ക് സമയം ഇന്ന് രാവിലെ 10 മണിക്ക് ആണ് തല്‍സമയം സംപ്രേഷണം ചെയ്യുന്നത്.

 

ഏപ്രില്‍ 9 പെസഹാ വ്യാഴാഴ്ച വൈകിട്ട് ന്യുയോര്‍ക്ക് സമയം 7 മണിക്ക് നടത്തപ്പെടുന്ന ശുശ്രുഷയും, ഏപ്രില്‍ 10 ദുഃഖവെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന മൂന്നു ഭാഗങ്ങളിലായിട്ടുള്ള ശുശ്രുഷയും, ഏപ്രില്‍ 12 ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന ശുശ്രുഷയും മാര്‍ത്തോമ്മ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.

 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തപ്പെടുന്ന പീഡാനുഭവ ആഴ്ചകളിലെ ഈ ശുശ്രുഷകള്‍ www.marthomanae.org/live എന്ന ഭദ്രാസന വെബ്‌സൈറ്റിലൂടെ വിശ്വാസികള്‍ക്ക് ദര്‍ശിക്കാവുന്നതും ഈ ശുശ്രുഷകളില്‍ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code