ന്യൂയോര്‍ക്ക് : കോവിഡ് 19 ബാധിച്ച് യുഎസ്സില്‍ രണ്ടു മലയാളികള്‍ക്ക് കൂടി ജീവന് നഷ്ടമായി. ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന് മുട്ടം ഇഞ്ചനാട്ട് തങ്കച്ചന് (51), ന്യൂയോര്‍ക്കില്‍ തന്നെ വിദ്യാര്‍ഥിയായിരുന്ന തിരുവല്ല കടപ്ര വലിയ പറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാം (21) എന്നിവരാണ് മരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഷോണ്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
തൊടുപുഴ മുട്ടം സ്വദേശിയാണ് തങ്കച്ചന്. 28 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു താമസം. തങ്കച്ചന്റെ ഭാര്യ ഏറ്റുമാനൂര്‍ കാണക്കാരി കൊങ്ങാമ്പുഴ കാലായില്‍ ഷീബ, മക്കള്‍: മാത്യൂസ്, സിറില്‍. ഇവര്‍ ന്യൂയോര്‍ക്കിലെ വീട്ടില്‍ ക്വറന്റീനിലാണ്. രോഗലക്ഷണം ഉണ്ടെങ്കില്‍ ആശുപത്രിയിലെത്താനാണ് നിര്‍ദേശം.
അസുഖബാധിതനായി കഴിഞ്ഞ ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. ഇതോടെ യുഎസ്സില്‍ കോവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അന്തരിച്ച തോമസ് ഡേവിഡും ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു.
Comments