അയര്‍ലന്‍ഡില്‍ കോട്ടയം സ്വദേശിനി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു
ഡബ്ലിന്‍: കോവിഡ് 19 ബാധിതയായി മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു. കുറുപ്പുന്തറ പഴംചിറയില്‍ ബീനാ ജോര്‍ജ് (58) ആണു മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്ന ബീനയ്ക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭര്‍ത്താവ് ജോര്‍ജ് പോള്‍. മക്കള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ ആല്‍മി, റോസ്മി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം നടക്കുമെന്നാണ് വിവരം. സമയം പിന്നീട്.
Comments