Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ്19: ഇറ്റലിയില്‍ 51 ഡോക്ടര്‍മാര്‍ മരണപ്പെട്ടു   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ശക്തികേന്ദ്രമായ ഇറ്റലിയില്‍ 51 ഡോക്ടര്‍മാര്‍ വൈറസ് മൂലം മരിച്ചു. മരണപ്പെട്ട ഡോക്ടര്‍മാര്‍ എല്ലാവരും കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ചികിത്സ നല്‍കിയവരാണെന്ന് പറയപ്പെടുന്നു. അതേസമയം, ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,134 ല്‍ എത്തി. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

 

സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 51 ഡോക്ടര്‍മാര്‍ക്കും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചികിത്സക്കിടെ മരിച്ചക്കുകയും ചെയ്തു. ഈ ഭീഷണി മുന്നില്‍ കണ്ടുകൊണ്ട് ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്‍റ് ഫിലിപ്പോ അനെല്ലി അടുത്തിടെ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം ചെയ്യേണ്ടിയിരുന്നത് ഡോക്ടര്‍മാരെയും ആരോഗ്യ പരിപാലന പ്രവര്‍ത്തകരെയും രോഗം ബാധിക്കാതിരിക്കാനുള്ള സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

 

അതേസമയം, കൊറോണ വൈറസ് ദുരന്തത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷ ഇറ്റലി ഇപ്പോള്‍ കാണിക്കുന്നില്ല. കഴിഞ്ഞ ആഴ്ച, ഒന്നോ രണ്ടോ രണ്ടോ ദിവസം മരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായതിനാല്‍, ഒരുപക്ഷേ ഈ രാജ്യം ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് ഉടന്‍ കരകയറുമെന്ന് വിശ്വസിക്കപ്പെട്ടു. എന്നിരുന്നാലും, വെള്ളിയാഴ്ച 970 ല്‍ അധികം ആളുകളെയാണ് മരണം കവര്‍ന്നത്.

 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച ഇറ്റലിയില്‍ മരണസംഖ്യ വര്‍ദ്ധിച്ചു. അന്നേ ദിവസം 970 പേരാണ് മരിച്ചത്. ഇത് യൂറോപ്യന്‍ രാജ്യത്ത് മൊത്തം മരണസംഖ്യ 9,134 ആയി എത്തിക്കുന്നു. ഇവിടെ 86,498 പേര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. 10,950 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. ഈ ആഴ്ച, രാജ്യത്തെ മെഡിക്കല്‍ സ്റ്റാഫ് രണ്ട് തവണ കണക്കുകള്‍ കുറയുന്നത് കാരണം പ്രതീക്ഷയിലായിരുന്നു. പക്ഷേ സ്ഥിതിഗതികള്‍ വീണ്ടും വഷളായി. എന്നിരുന്നാലും, അണുബാധയുടെ നിരക്ക് മുമ്പത്തെ 8% ല്‍ നിന്ന് 7.4% ആയി കുറഞ്ഞിട്ടുണ്ട്.

 

അതേസമയം, ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ അടുത്ത ദിവസങ്ങളില്‍ അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു, എന്നാല്‍ നാല് പ്രമുഖ ഡോക്ടര്‍മാരുടെ മരണം കണക്കിലെടുത്ത്, പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മുന്‍കരുതല്‍ അണുബാധ തടയുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഒരു ലോക്ക്ഡൗണ്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ ഫലങ്ങള്‍ ഉടന്‍ ആരംഭിക്കും. മുമ്പ് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 3 വരെ നീണ്ടുനില്‍ക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code