Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോകം മുഴുവന്‍ സുഖം പകരാന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം   - സന്തോഷ് പിള്ള

Picture

സഹസ്രാബ്ദത്തിലെ മഹാമാരി ആയി മാറിയ കൊറോണ പരമാണുവിന്റെ അനിയന്ത്രിത വ്യാപനത്തില്‍ സര്‍വ്വ ജനങ്ങളും പകച്ച് നില്‍ക്കുമ്പോള്‍, ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ലോകമെമ്പാടും സമാധാനവും ശാന്തിയും പരത്തുവാന്‍ ശ്രമിക്കുന്നു.

 

ക്ഷേത്രത്തിലെ പൊതു ദര്‍ശനം നിരോധിച്ചതിനുശേഷം, വിദൂര സംപ്രേഷണത്തിലൂടെ, ഭാഗവത സപ്താഹവും, ഗണപതി ഹോമവും, സന്ധ്യാനാമവും, ക്ഷേത്രം ലോകമെമ്പാടും എത്തിക്കുന്നു. ഗണപതി ഹോമം രാവിലെ 7 മണിക്കും, ഭാഗവത പാരായണം 8 .30am -11.30am, 5.30pm-07.00pm, സന്ധ്യാനാമം 7.30pm-8.00pm, https://www.youtube.com/user/GuruvayurappanDallas

എന്ന അഡ്രസ്സില്‍ കാണാന്‍ സാധിക്കുന്നതാകുന്നു.

 

''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന് നാമകരണം ചെയ്യപെട്ടിരിക്കുന്ന ഭാഗവത സപ്താഹ പാരായണത്തിന്റെ സമാപനദിവസമായ, മാര്‍ച്ച് 29, 6.30pm മുതല്‍, സര്‍വ്വരോഗശമനമന്ത്ര ഹോമം നടത്തുന്നതായിരിക്കും. ഇരിഞ്ഞാടപ്പിള്ളി പദ്മനാഭന്‍ നമ്പൂതിരിയും, വടക്കേടത്ത് ഗിരീശന്‍ നമ്പൂതിരിയും ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

 

വൈദ്യ ശാസ്ത്രം നിര്‍ദേശിക്കുന്ന ഔഷധങ്ങള്‍ സേവിക്കുകയും, ആരോഗ്യ പരിരക്ഷ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കുകയും , ചെയ്യുന്നതിനോടൊപ്പം , ഭഗവല്‍ വിശ്വാസത്തിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുമ്പോള്‍, അനാവശ്യ ഉല്‍ക്കണ്ഠ ഒഴിവാക്കാന്‍ സാധിക്കും.

 

മരണഭയം അകറ്റുവാന്‍ പരീക്ഷത്ത് രാജാവിന് ശുക മുനി ഉപദേശിച്ച ശ്രീമദ് ഭാഗവതം, പാരായണം ചെയ്യന്നതും, ശ്രവിക്കുന്നതും, കലികാലത്തില്‍ ശാന്തിയും, സമാധാനവും കൈവരുത്തും. മനുഷ്യരാശി അത്യന്തം അപകടപരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍, ശാസ്ത്രസഹായം ഉപയോഗിക്കുന്നതിനോടൊപ്പം, ഭഗവല്‍ കഥ ശ്രവണത്തിലൂടെ മനസ്സും, ശരീരവും ശക്തിപെടുത്തി ഈ ദുര്‍ഘടാവസ്ഥ തരണം ചെയ്യാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതാകുന്നു.

കൂടുതല്‍ വിവരണങ്ങള്‍ക്ക് 972-646-1463.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code