Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ അറ്റ്‌ലാന്റ റീജിയന് പുതിയ നേതൃത്വം

Picture

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മികച്ച പ്രോഗ്രാംമുകളുടെ നിരയുമായി ഫ്‌ളവേഴ്‌സ് ടീവി അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു. അമേരിക്കയിലെ വിവിധ റീജിയനുകളുടെ പ്രവര്‍ത്തനങ്ങക്കൊപ്പം ഫ്‌ളവേഴ്‌സ് ടീവി യു എസ് എ യുടെ അറ്റ്‌ലാന്റ റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, സംഘടനരംഗത്തും ദൃശ്യ മാധ്യമ രംഗത്തും പ്രവര്‍ത്തന പരിചയമുള്ള, ബിജു തുരുത്തുമാലില്‍നെ അറ്റ്‌ലാന്റ റീജിയണല്‍ മാനേജര്‍ ആയി ഫ്‌ലവര്‍സ് ടീവി യുഎസ്എ സിഇഒ ബിജു സക്കറിയ നിയമിച്ചു. ഒപ്പം നിമാ മോനിഷ് പ്രോഗ്രാം പ്രൊഡ്യൂസര്‍ , ജിജോ തോമസ് ക്യാമറ ആന്‍ഡ് പ്രൊഡക്ഷന്‍ മാനേജര്‍, അബൂബക്കര്‍ സിദ്ധിക്ക് മാര്‍ക്കറ്റിംഗ് മാനേജരായും ചുമതലയേറ്റു.

 

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ കാഴ്ചകളും, വിശേഷങ്ങളും, ലോക മലയാളീകളുടെ മുന്നില്‍ എത്തിക്കുന്ന അമേരിക്കന്‍ ഡ്രീംസും, അമേരിക്കന്‍ ലൈഫ്‌സ്‌റ്റൈലും ഇതിനോടകം ഏവരും ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

 

നിലവില്‍ ചിക്കാഗോ , ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഫ്‌ലവര്‍സ് ടീവി യു എസ് എ സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ അറ്റ്‌ലാന്റയിലും ആരംഭിക്കുന്നത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

 

അമേരിക്കന്‍ മലയാളികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ഫ്‌ലവര്‍സ് ടോപ് സിങ്ങര്‍ , കോമഡി ഉത്സവം, ഉപ്പും മുളകും, തുടങ്ങിയ പരിപാടികളോടൊപ്പം തികച്ചും വ്യത്യസ്തമായ പുതിയ ജനപ്രീ പീയ പരിപാടികള്‍ നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകളും, ഫ്‌ലവര്‍സ് ടീവി യു എസ് എ യുടെ നേതൃത്വം തുടങ്ങിക്കഴിഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് , ബിജു തുരുത്തുമാലില്‍ (അറ്റ്‌ലാന്റ റീജിയണല്‍ മാനേജര്‍) : 678 938 0692
ബിജു സക്കറിയ (സി ഇ ഒ) : 847 630 6462.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code