Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയദിനത്തില്‍ അവതരിപ്പിച്ച പ്രണയാര്‍ദ്രം അവിസ്മരണീയമായി   - പി.പി. ചെറിയാന്‍

Picture

ഗാര്‍ലന്റ്:ലോക പ്രണയദിനത്തില്‍ ഡാളസില്‍ അരങ്ങേറിയ പ്രണയാര്‍ദ്രം നാടകം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

 

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി നാടകാസ്വാദകരാണ് ഭരത് കലാ തീയേറ്റേഴ്‌സിന്റെ പ്രണയാര്‍ദ്രം നാടകം കാണുന്നതിനു ഫെബ്രുവരി 15-ന് ഡാളസ് ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നത്. നാടകാവതരണത്തിലും, ആശയസമ്പന്നതയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ സലില്‍ ശ്രീനിവാസന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത പ്രണയാര്‍ദ്രം അവസാന നിമിഷം വരെ ആകാംക്ഷയോടെയാണ് കാണികള്‍ ആസ്വദിച്ചത്.

 

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരായ കലാകാരന്മാര്‍ ചേര്‍ന്നു രൂപീകരിച്ച ഭരതകലാ തീയേറ്റേഴ്‌സിന്റെ ബാനറില്‍ ലോസ്റ്റ് വില്ല, സൂര്യപുത്രന്‍, സൈലന്റ് നൈറ്റ് തുടങ്ങിയ നാടകങ്ങള്‍ ഇതിനോടകം തന്നെ ഡാളസിലെ വിവിധ സ്റ്റേജുകളില്‍ അവതരിപ്പിച്ചുകഴിഞ്ഞു. പുത്തന്‍ പ്രമേയങ്ങളുമായി "ഇസബെല്‍'. "അധിനയുടെ കാറുകന്‍' എന്നീ രണ്ടു നാടകങ്ങള്‍ കൂടി അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നതായി ഇതിനു ചുക്കാന്‍പിടിക്കുന്ന അനുഗ്രഹീത കലാകാരന്മാരും, ഗായകരുമായ ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവര്‍ അറിയിച്ചു.

 

അമേരിക്കയില്‍ മലയാള ഭാഷയുടെ പ്രസക്തി കുറഞ്ഞുവരുമ്പോഴും മാതൃഭാഷയെ മാറോടണച്ച് ഭാഷയുടെ ഉന്നമനത്തിനായി ഭരതകലാ തീയേറ്റേഴ്‌സ് നടത്തുന്ന ഭഗീരഥ പ്രയത്‌നങ്ങള്‍ പ്രത്യേകം അഭിനന്ദനാര്‍ഹമാണ്. പ്രണയാര്‍ദ്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഷാലു ഫിലിപ്പ്, ജിജി പി. സ്കറിയ, ജിപ്‌സണ്‍, ജോമി ഫ്രാന്‍സീസ്, അഭിനേതാക്കളായ ഐറിന്‍ കല്ലൂര്‍, ജയ്‌സണ്‍, അനുരഞ്ജ് ജോസഫ്, ഷാജി മാത്യു, എന്നിവരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അനശ്വര്‍ മാമ്പിള്ളി 203 400 9266, ഹരിദാസ് തങ്കപ്പന്‍ 214 908 5686.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code