Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.സി.എന്‍.എ.കെ നേരത്തേയുള്ള രജിസ്‌ട്രേഷന്‍ 2020 മാര്‍ച്ച് 31 വരെ

Picture

അറ്റ്‌ലാന്റ: പെന്‍സില്‍വേനിയായിലെ ലാങ്കാസ്റ്റര്‍ കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 2020 ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെടുന്ന മുപ്പത്തെട്ടാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തിയതി മാര്‍ച്ച് 31, 2020 വരെ ആയിരിക്കുമെന്നും, കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിçന്നവര്‍ ഇതു വരെ രജിസ്ട്രര്‍ ചെയ്തിട്ടില്ലായെങ്കില്‍ എത്രയും വേഗം രജിസ്ട്രര്‍ ചെയ്യണമെന്നും പി.സി.എന്‍.എ.കെ നാഷണല്‍ സെക്രട്ടറി സാമുവേല്‍ യോഹന്നാന്‍ അറിയിച്ചു.


സ്‌പോണ്‍സേഴ്‌സിനായിരിക്കും കോണ്‍ഫറന്‍സ് സെന്ററിനോട് ഏറ്റവും അടുത്തുള്ള ഹോട്ടല്‍ മുറികള്‍ ലഭിക്കുന്നതിനുള്ള പ്രഥമഗണന. കോണ്‍ഫറന്‍സില്‍ കടന്നുവരുന്നവര്‍ക്ക് ഏറ്റവും മെച്ചമായ നിലവാരത്തിലുള്ള താമസവും ഭക്ഷണവും നല്‍കുവാനുള്ള ക്രമീകരണങ്ങളാണ് നാഷണല്‍ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയും അടങ്ങിയ സംഘാടകര്‍ ചെയ്തു വരുന്നത്.

 

എന്നില്‍ വസിപ്പിന്‍ (Abide in me) യൊഹന്നാന്‍ 15:4 എന്നതാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ഈ മഹാസമ്മേളനത്തിന്റെ മലയാളം, ഇംഗ്ലീഷ് സെഷനുകളില്‍ ഈ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകര്‍ വചനശുശ്രൂഷ നടത്തുമെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡായിലുമായി വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗങ്ങളിലും പി.സി.എന്‍.എ.കെ രജിസ്‌ട്രേഷനും ധനസമാഹരണവും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് നാഷണല്‍ ട്രഷറാര്‍ വില്‍സണ്‍ തരകന്‍ അറിയിച്ചു. ഫെബ്രുവരി 22 സൗത്ത് ഫ്‌ളോറിഡ, ഫെബ്രുവരി 23 സെന്റര്‍ ഫ്‌ളോറിഡ, മാര്‍ച്ച് 7 ടെന്നസി, മാര്‍ച്ച് 22 ഒക്കലഹോമ എന്നീ പട്ടണങ്ങളിവെച്ച് അടുത്ത പ്രമൊഷണല്‍ യോഗങ്ങള്‍ നടക്കുന്നതാണ് .

 

പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2020 പി.സി.എന്‍.എ.കെയിക്ക് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഒണ്‍ലൈന്‍ രജിസ്‌ട്രേഷനും ഡബ്ലുഡബ്ലുഡബ്ലു.2020പിസിഎന്‍എകെ.ഓര്‍ഗ് (www.2020pcnak.org) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിçക.

 

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code