Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്തുകൊണ്ട് ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Picture

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ തുടക്കം മുതല്‍ അമേരിക്കന്‍ മലയാളി കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വ്യക്തിത്വം ആണ് ശ്രീമതി ലീലാ മാരേട്ട് .ഇപ്പോള്‍ ഫൊക്കാനയുടെ 2020 -2022 കാലയളവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സര രംഗത്ത്

.

ലീല മാരേട്ട്

 

വാക്കും പ്രവര്‍ത്തിയും ഒന്നാകണം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കോണ്‍ഗ്രസ്സുകാരന്റെ മകള്‍ .എ .കെ ആന്റണിയുടെ രാഷ്ട്രീയ ഗുരുനാഥന്റെ മകള്‍ .എന്തുകൊണ്ടും ആദര്‍ശ ധീര .ഫൊക്കാനയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കുവാന്‍ തനിക്കു ബാല്യമുണ്ടന്നു പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച ലീലാ മാരേട്ട് ഇത്തവണ തന്നെ ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്നു പറയുന്നതില്‍ ന്യായമുണ്ട് .അതിനു ഒരു കാരണമേയുള്ളു .ഫൊക്കാനയുടെ തുടക്കം മുതല്‍ ഇന്നുവരെ ഈ സംഘടനയുടെ നിര്‍ണ്ണായക സാന്നിധ്യം .

 

ഫൊക്കാനയെ സ്‌നേഹിക്കുന്ന ഒരു സമൂഹം അമേരിക്കയില്‍ ഇന്നുണ്ട് .അവര്‍ ഒന്നടങ്കം പറയുന്നു ഫൊക്കാനയുടെ ഊര്‍ജ സ്വലരായ നേതാക്കന്മാര്‍ കഷ്ടപ്പെട്ട് നേടിയെടുത്ത പ്രതാപം ഇന്ന് അറബിക്കടലില്‍ പോയി പതിച്ചിരിക്കുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ സംഘടനയ്ക്കുള്ളില്‍ നടന്ന വ്യക്തിത്വ പൂജയും ,കൂത്തിത്തരിപ്പുകളുടെയും ഫലമായി പല നേതാക്കളും മൗനം അവലംബിക്കുകയും ചെയ്തതോടെ വഴിയേ പോകുന്ന ഒരാള്‍ക്ക് കടന്നുവന്നു ഫൊക്കാനയുടെ അമരത്തിരിക്കാം എന്ന അവസ്ഥയായി .വരും വര്‍ഷങ്ങളില്‍ ഈ സംഘടനയുടെ തലപ്പിത്തിരിക്കാന്‍ ഫൊക്കാനയുടെ പുലബന്ധം പോലും ഇല്ലാത്തയാളുകള്‍ കുപ്പായം തയ്ച്ചു കഴിഞ്ഞു എന്ന് വേണം പറയാന്‍ .ഇത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല എന്ന് ലീലാ മാരേട്ട് പറയുന്നു .ഫൊക്കാനയുടെ പഴയ പ്രതാപം വീണ്ടെടുക്കണം .അതിനു എല്ലായിടങ്ങളിലും ഇപ്പോള്‍ അകന്നു നില്‍ക്കുന്ന ഫൊക്കാന സ്‌നേഹികള്‍ ഒന്നിക്കണം .അതിനു ലീല മാരേട്ട് എന്ന വ്യക്തിയെ വിജയിപ്പിക്കണം .ഒപ്പം നില്‍ക്കണം

 

2006 ല്‍ ഫ്‌ലോറിഡയില്‍ നടന്ന ഇലക്ഷനോടു കൂടി ഫൊക്കാനാ പിളര്‍ന്നു .ഫോമയും ഉണ്ടായി.അത് മലയാളികളെ സംബന്ധിച്ച് വളരെ വലിയ നഷ്ടം തന്നെ ആയിരുന്നു .മലയാളികള്‍ ഒന്നിച്ചു നിന്നെങ്കില്‍ മാത്രമേ നമ്മുടെ ശക്തി നമുക്ക് ഇവിടെ കാണിക്കുവാന്‍ പറ്റുകയുള്ളു .ഫൊക്കാനാ ഇനിയും വളരേണ്ടിയിരിക്കുന്നു.മലയാളികള്‍ ഉള്ളയിടത്തെല്ലാം ഫൊക്കാനാ വ്യാപിക്കെണ്ടിയിരിക്കുന്നു.അതിനു ഫൊക്കാന ഒന്നോ രണ്ടോ വ്യക്തികളിലേക്ക് കേന്ദ്രീകരിച്ചാല്‍ ഫൊക്കാനയുടെ തകര്‍ച്ചയായിരിക്കും ഫലം .അന്നും ഇന്നും എന്നും ഫോക്കാനയ്‌ക്കൊപ്പം നിലകൊള്ളുക മാത്രമാണ് ലീലാ മാരേട്ട് ചെയ്തിട്ടുള്ളത് .

 

ലീലാ മാരേട്ട് ഏതു സംഘടനയില്‍ ആയിരുന്നാലും അതിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്.2006 ല്‍ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റായി ജയിച്ചു .പാനലില്‍ ബാക്കി എല്ലാവരും പരാജയപ്പെട്ടു.നിരവധി കര്‍മ്മ പരിപാടികള്‍ അന്ന് നടത്തിയിട്ടുണ്ട്.നാട്ടില്‍ വീടില്ലാത്ത 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ധനസഹായം നല്കി .സ്വാതന്ത്ര്യദിനത്തില്‍ മലയാളിത്തനിമയില്‍ ഫ്‌ലോട്ട് അവതരിപ്പിച്ചു .കോണ്‍സുലേറ്റില്‍ കേരളപ്പിറവിയുടെ അമ്പതു വര്‍ഷം ആഘോഷിച്ചു .യുത്ത് ഫെസ്റ്റിവല്‍ ,മലയാളി മങ്ക തുടങ്ങിയ മത്സരങ്ങള്‍ നടത്തി.2008 ആദ്യം കോടതി വിധി വന്നു .പിന്നീട് ഫോമ ഉണ്ടായി .ഞാന്‍ ഫൊക്കാനയില്‍ തന്നെ അടിയുറച്ചു നിന്ന്.ഞാന്‍ എപ്പോഴും മാതൃ സംഘടനയോട് എന്നും കൂറ് പുലര്‍ത്തിയാണ് നിലകൊള്ളുന്നത് .2004 മുതല്‍ തുടര്‍ച്ചയായി ഫൊക്കാനയില്‍ ഓരോ പദവി ലഭിക്കുകയും ചെയ്തിട്ടുണ്ട്.ഏതു പദവി കിട്ടിയാലും അതിനോട് നീതി പുലര്‍ത്തി പ്രവര്‍ത്തിക്കുന്നു .അത് എനിക്ക് ആത്മാര്‍ഥമായി പറയുവാന്‍ കഴിയും .അത് ലീലാ മാരെട്ടിനെ അറിയാവുന്ന ഏതൊരു വ്യക്തിക്കും അറിയാം .

 

ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമയത്ത് സ്ത്രീകളുടെ ചാപ്ടറുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ കൊണ്ടുവന്നു .നാട്ടില്‍ സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു .സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ആയിരുന്നു മുഖ്യ വിഷയം.ബ്രസ്റ്റ് കാന്‍സര്‍ ,ദയബറ്റിക് തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള അറിവുകള്‍ നല്കുകയായിരുന്നു ലക്ഷ്യം. സി പി ആര്‍ ട്രെയിനിംഗ് നടത്തി.വിവിധ സമയങ്ങളില്‍ പൂക്കള മത്സരം,പാചക മത്സരം എന്നിവ സംഘടിപ്പിച്ചു .വലിയ പങ്കാളിത്തമാണ് ഇതിനെല്ലാം ലഭിച്ചത്.ചെറിയ പരിപാടികളില്‍ നിന്നും തുടങ്ങി സ്ത്രീകളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനാണ് എന്‍റെ ശ്രമം .ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവവയവ ദാന രജിസ്റ്റര്‍ ഫൊക്കാനാ വിമന്‍സ് ഫോറം ഉണ്ടാക്കി .ഫാ:ഡേവിഡ് ചിറമേല്‍ നടത്തുന്ന കിഡ്‌നി ഫെഡറേഷന് ഒരു തുക സംഭാവന നല്‍കി.ബോണ്‍ മാരോ രജിസ്റ്റര്‍ ഉണ്ടാക്കുക എന്ന വലിയ ഒരു പദ്ധതി മനസ്സില്‍ ഉണ്ട്. ഇനിയും നിരവധി പദ്ധതികള്‍ ആലോചിക്കുന്നു .ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുത്താല്‍ അവയെല്ലാം ജനകീയ സഹകരണത്തോടെ ഭംഗിയായി നടപ്പിലാക്കും .

 

പഴയവര്‍ മാറണം പുതിയവര്‍ വരണം,അതിനു സമയമായി എന്ന്പലരും പറയാറുണ്ട് പുതിയ തലമുറയെ കൊണ്ടുവരും കൊണ്ടുവരും എന്ന് പലരും പറയും .പക്ഷെ കൊണ്ടുവരില്ല .അതിനു പഴയ തലമുറയാണ് ശ്രമിക്കേണ്ടത്.അത് വലിയ ഒരു പ്രശ്‌നമാണ് .ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാനയുടെ പഴയ യുവജന പ്രതാപം തിരികെ കൊണ്ടുവരും . പഴയവര്‍ മാറിക്കൊടുക്കുന്നതിലല്ല കാര്യം .ആദ്യം യുവതലമുറയെ ഫൊക്കാനയില്‍ കൊണ്ടുവരിക എന്നതാണ് .അമ്പതു കഴിഞ്ഞവര്‍ യുവജങ്ങള്‍ ആണെന്ന് പറയുന്നതില്‍ എന്തുകാര്യം .

 

ഫൊക്കാനയുടെ അമരത്ത് ഇപ്പോഴും അനുഭവ ജ്ഞാനമുള്ള ആളുകള്‍ വരണം .എങ്കിലെ ഫൊക്കാന വളരുകയുള്ളൂ.എല്ലാ സ്‌റ്റെറ്റിലും ഫൊക്കാനയുടെ അംഗ സംഘടനകള്‍ ഉണ്ടാകണം .ഇപ്പോള്‍ എല്ലാ സംഘടനകളും ന്യൂ യോര്‍ക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.പണ്ട് ഫൊക്കാനാ അങ്ങനെ ആയിരുന്നില്ല .എല്ലായിടത്തും സംഘനയുടെ പ്രതിനിധികള്‍ ഉണ്ടാകണം.സജീവമായിരുന്ന പല റീജിയനുകളും അവിടങ്ങളിലെ നേത്രുത്വമൊക്കെ ഇപ്പോള്‍ സജീവമല്ല.തലപ്പത്ത് വന്നാല്‍ മാത്രം പോരാ .പ്രവര്‍ത്തിക്കണം.കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ നടത്തണം.പണ്ട് ഇതൊക്കെ വലിയ വാര്‍ത്തകള്‍ ആയിരുന്നു.ഫൊക്കാനാ പിളരുന്നതിനു മുമ്പുള്ള ഫൊക്കാനായെ കുറിച്ച് ആലോചിക്കു.ഒരു കമ്മിറ്റി മെമ്പര്‍ ആകണമെങ്കില്‍ പോലും വലിയ ബുദ്ധിമുട്ടായിരുന്നു.ഇന്ന് അതല്ല.ആര്‍ക്കും മെമ്പര്‍മാരാകാം എന്ന അവസ്ഥ വന്നു .അത് പാടില്ല.സംഘടന വളര്‍ന്നാല്‍ മാത്രമേ ഇതിനൊക്കെ മാറ്റമുണ്ടാകു.ഉണ്ടാകണം.

 

പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നതാണ് ലീലാ മാരെട്ടിന്റെ പ്രത്യേകത .പ്രസിഡന്റായാല്‍ 2022 ലെ കണ്‍വന്‍ഷന്‍ കപ്പലില്‍ വച്ച് നടത്തുമെന്ന് വാഗ്ദാനം നല്‍കിയാണ് ലീലാ മാരേട്ട് രംഗത്തിറങ്ങിയിരിക്കുന്നത് .അത് നടത്താന്‍ ലീലാ മാരേട്ട് എന്ന സംഘടകയ്ക്ക് പുഷ്പ്പം പോലെ സാധിക്കും .ഫൊക്കാനയുടെ വിവിധ പരിപാടികള്‍ക്കും സൂവനീറുകള്‍ക്കും സാമ്പത്തിക അടിത്തറയുണ്ടാക്കാന്‍ ഓടി നടന്ന ഒരു നേതാവിന് അതൊന്നും ഒരു പ്രശ്‌നമേയല്ല . ഫൊക്കാനയില്‍ ലീലാ മാരേട്ടിന്റെ വാക്കുകള്‍ക്കു ആളുകള്‍ കാതോര്‍ക്കും.പദവികള്‍ ഏറ്റെടുത്തു വെറുതെ ഇരിക്കലല്ല സംഘടനാ പ്രവര്‍ത്തനം എന്ന് തന്‍റെ പ്രവര്‍ത്തനത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് കാട്ടി കൊടുത്ത ലീലാ മാരേട്ട് സംഘടനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ അത്ര തൃപ്തയല്ലെങ്കിലും അതെല്ലാം മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് .ഈ വിശ്വാസം അവര്‍ക്ക് ലഭിച്ചത് രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്ന് വന്നതുകൊണ്ടാണ് .ആലപ്പുഴ സെന്റ് ജൊസഫ് കോളിജില്‍ ഡിഗ്രി പഠനം.പി ജി എസ് ബി കോളേജില്‍ ,ആലപ്പുഴ സെന്റ് ജൊസഫ് കോളിജില്‍ തന്നെ അധ്യാപിക ആയി .1981ല്‍ അമേരിക്കയില്‍ വന്നു .1988 മുതല്‍ പൊതു പ്രവര്‍ത്തനം തുടങ്ങി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്ക്കിന്റെ പ്രസിഡന്റ്‌റ് .അതിന്റെ പല ഭാരവാഹിത്വങ്ങള്‍ വഹിച്ചു.ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്‌റ് ,ചെയര്‍മാന്‍,യുനിയന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി , സൌത്ത് ഏഷ്യന്‍ ഹെരിറ്റെജിന്റെ വൈസ് പ്രസിഡന്റ്‌റ്,ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ തുടങ്ങിയ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

വാക്കും പ്രവര്‍ത്തിയും ഒരു പോലെ കൊണ്ട് പോകുന്നതാണ് ഒരു യഥാര്‍ത്ഥ നേതാവിന്‍റെ ലക്ഷണം എന്നത് ലീലാ മാരെട്ടിന്റെ പ്രവര്‍ത്തന ശൈലികൊണ്ട് മനസിലാക്കുവാന്‍ സാധിക്കും .പദവികള്‍ കിട്ടുമ്പോള്‍ അതിനോട് നീതി പുലര്‍ത്തുക.എങ്കില്‍ മാത്രമേ വളരുവാന്‍ സാധിക്കുകയുള്ളൂ .ഫൊക്കാനയുടെ തുടക്കം മുതല്‍ പ്രവര്ത്തിച്ചു പടിപടിയായി വളര്‍ന്നുവന്ന ലീലാ മാരേട്ട് ഫൊക്കാനയുടെ എടുത്തു പറയാവുന്ന ഒരു സമ്പത്ത് കൂടിയാണ് .ഇത് നേതൃത്വത്തിലുള്ളവര്‍ പോലും നെഷേധിക്കില്ല എന്നതാണ് സത്യം .കാരണം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ലീലാ മാരേട്ട് ആണ് .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code