Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആതുരസേവന രംഗത്ത് പുത്തന്‍ കാല്‍വെയ്പുമായി ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍   - ജോര്‍ജ് കറുത്തേടത്ത്

Picture

ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗേ്‌നേഷ്യസ് ജാക്കോബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ കത്തീഡ്രലിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാക്കോബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ഹൈറേഞ്ച് മേഖലാ ഗോസ്പല്‍ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പണി പൂര്‍ത്തീകരിച്ച 'അമ്മാനുവേല്‍ ഭവനത്തിന്റെ' കൂദാശാ കര്‍മ്മം ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച അഭിവന്ദ്യ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

 

പരസഹായം കൂടാതെ, ജീവിതത്തില്‍ യാതൊന്നും ചെയ്യാനാവാതെ, തങ്ങളുടെ ജീവിതം താളംതെറ്റി ദുരിതം അനുഭവിക്കുന്ന കിടപ്പ് രോഗികള്‍ക്ക് അഭയമേകിക്കൊണ്ട്, അവരെ കുടുംബസമേതം താമസിപ്പിച്ച് പരിചരണത്താലും ചികിത്സകൊണ്ടും പ്രത്യേക തൊഴില്‍ പരിശീലനം നല്കിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന മഹത്തായ ആശയത്തോടെ തുടക്കം കുറിച്ച ഒരു സംരംഭമാണ് 'Emmanuel Bhavan Living Skillls Training Centre'. ഹൈറേഞ്ച് മേഖലയുടെ ഹൈറേഞ്ച് മേഖലയുടെ ഭൂപ്രകൃതിക്കനുസൃതമായി ഇരുനിലകളിലായി അതിമനോഹരമായി പണി പൂര്‍ത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴെഭാഗം റീഹാബിറ്റേഷന്‍ സെന്ററായും, ത്രിഫ്റ്റ് ഹൗസായും പ്രവര്‍ത്തിക്കും. 30 ലക്ഷത്തോളം രൂപയാണ് ഇതിനായി ഇടവകാംഗങ്ങള്‍ക്കിടയില്‍ നിന്നും സമാഹരിച്ചിട്ടുള്ളത്.

 

കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി കോട്ടയം ഭാരത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നിര്‍ധനരായ രോഗികള്‍ക്കായി "സൗജന്യ ഹൃദയ ശസ്ത്രക്രിയ' എന്ന പദ്ധതി വിജയകരമായി നടപ്പാക്കാന്‍ സാധിച്ചുവെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ ജാതി-മതഭേദമെന്യേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി തുടര്‍ വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കിവരുന്നു.

 

യഥാര്‍ത്ഥ ക്രൈസ്തവ സന്ദേശ സാക്ഷാത്കാരത്തിനായി ആതുര സേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കി വരുന്ന ഇത്തരം പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത് ഇടവകാംഗങ്ങളുടെ ആത്മാത്ഥമായ സഹകരണവും, ഒത്തൊരുമയും കൊണ്ടു മാത്രമാണെന്ന് വികാരി റവ.ഫാ. യല്‍ദോ പൈലി, അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ. രന്‍ജന്‍ മാത്യു എന്നിവര്‍ അഭിപ്രായപ്പെട്ടു.
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code