Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യു.എസിനു ആത്മീയ ഉണര്‍വ്വേകാന്‍ നോമ്പുകാല ധ്യാനം

Picture

ഫിലാഡല്‍ഫിയ: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു.എസിലെ ആറ് നഗരങ്ങളെ കേന്ദ്രീകരിച്ച് നോമ്പുകാല പെസഹാധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഢാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ പുണ്യാവസരത്തില്‍ കുടുംബനവീകരണത്തെ ലക്ഷ്യംവച്ചാണ് പെസഹാ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

 

ലോകപ്രശസ്ത അനുഗ്രഹീത വചനപ്രഘോഷകരായ റവ.ഫാ. ലൂയീസ് വെള്ളിയാനിക്കല്‍, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി ദൈവം ഉയര്‍ത്തിയ ബ്രദര്‍. പി.ഡി. ഡൊമിനിക് (ചെയര്‍മാന്‍ മരിയന്‍ ടിവി) ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

 

ഫെബ്രുവരി 28,29, മാര്‍ച്ച് 1 തീയതികളില്‍ ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ സീറോ മലബാര്‍ മിഷന്‍ ന്യൂയോര്‍ക്ക്, മാര്‍ച്ച് 6,7,8 സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ഡെന്‍വര്‍, മാര്‍ച്ച് 13,14,15 ചര്‍ച്ച് ഓഫ് സെന്റ് ജോണ്‍സ് വിയാന്നി, മിനസോട്ട, മാര്‍ച്ച് 20,21,22 ചര്‍ച്ച് ഓഫ് സെന്റ് ഹെലേന കണക്ടിക്കട്ട്, മാര്‍ച്ച് 27,28,29 സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹൂസ്റ്റണ്‍, ഏപ്രില്‍ 3,4,5 സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് സാന്‍അന്റോണിയോ എന്നിവടങ്ങളിലാണ് ധ്യാനം നടക്കുക.

 

ഈ നോമ്പുകാല കുടുംബ നവീകരണ ധ്യാനത്തില്‍ കുടുംബ സമേതം പങ്കുചേര്‍ന്നു ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മീയ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരുവാനും, സൗഖ്യത്തിന്റെ അത്ഭുതകരമായ കൃപ സ്വന്തമാക്കുവാനും സഭാ വ്യത്യാസമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mariantimesworld.org, www.marianworld.org. ph: 215 934 5615, 215 971 3319, 267 244 3371, 267 240 2820.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code