Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന ജനറല്‍ ബോഡി മാര്‍ച്ച് 7ന്ശനിയാഴ്ച ന്യൂ യോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍   - ടോമി കോക്കാട്ട്, ഫൊക്കാന ജനറല്‍ സെക്രട്ടറി

Picture

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒരു  ഇടക്കാല   ജനറല്‍ ബോഡി മീറ്റിങ്ങ് മാര്‍ച്ച് 7ന്  ശനിയാഴ്ച   രണ്ട് മണി മുതല്‍ ന്യൂ യോര്‍ക്കിലെ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്റ്ററില്‍ കൂടുന്നതാണ് .

(26 N Tyson Ave, Floral Park, NY 11001 )
 
 
എല്ലാ അംഗ സംഘടനകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഏതെങ്കിലും അസോസിയേഷന്   നോട്ടീസ്  കിട്ടിയിട്ടില്ലങ്കില്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ചു ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.


പ്രസ്തുത മീറ്റിങ്ങില്‍ എല്ലാ അംഗ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുന്‍ (തൊട്ടു മുന്‍ വര്‍ഷം) പ്രസിഡന്റ്, പ്രതിനിധികള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, റീജണല്‍ വൈസ് പ്രസിഡന്റുമാര്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ പകെടുക്കുന്നതാണ്. കഴിഞ്ഞ തവണ കൂടിയ ജനറല്‍ ബോഡി കോറം ഇല്ലാതെ പിരിച്ചു വിട്ടതിനാല്‍ അതെ അജണ്ടയുമായാണ് ഈ മീറ്റിങ്ങ് കൂടുന്നത്.


ഈ ജനറല്‍ ബോഡി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുനതിനോടോപ്പം ഫൊക്കാന ബൈ ലോക്ക്   കാലാനുസ്രതമായ  മാറ്റങ്ങള്‍ വരുത്തുന്നത്തിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കും. ഫൊക്കാനയുടെ ഭാവി പരിപാടികള്‍ക്ക്  അന്തിമ രൂപം നല്‍കുകയും, കണ്‍വന്‍ഷന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനു  നയം രൂപീകരിക്കുകയും ചെയ്യും.


ഈ ഇടക്കാല ജനറല്‍ ബോഡി  മീറ്റിംഗിലേക്കു എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും സ്വാഗതം ചെയുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്സ് ,  റീജിണല്‍ വൈസ് പ്രസിഡന്റ്മാര്‍, കമ്മിറ്റി മെംബേര്‍സ്,  ട്രസ്ട്രീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ അറിയിക്കുന്നു. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code