Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക മലയാളി സമ്മിറ്റ് 2020 റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡാലസില്‍ നടത്തി   - പി.പി. ചെറിയാന്‍

Picture

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന "ലോക മലയാളി സമ്മിറ്റ് 2020" ല്‍ പങ്കാളികള്‍ ആകുന്നതിനായി ഡാലസില്‍ നിന്നുള്ള രെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍ (ഹൂസ്റ്റണ്‍) ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് സംഘടിപ്പിച്ച ടാലെന്റ്‌റ് നെറ്റില്‍ വച്ച് നിര്‍വഹിച്ചു. ആദ്യ രെജിസ്‌ട്രേഷന്‍ ലാലി തോമസ് ഏറ്റുവാങ്ങി, തുടര്‍ന്ന് തോമസ് മാത്യു, ഡോ. ഷിബു സാമുവേല്‍, സോണി സൈമണ്‍, ജെയ്‌സി ജോര്‍ജ്, മുതലായവര്‍ തത്സമയം രജിസ്‌ട്രേഷന്‍ കൈപ്പറ്റി.

 

അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുനിന്നും ബിസിനസ് രംഗത്തുള്ള മലയാളികളും പ്രതിഭകളും വള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളും റീജിയന്‍ നേതാക്കളും സാഹിത്യകാരന്മാരും കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കുമെന്ന് ചെറിയാന്‍ തന്റെ പ്രെസംഗത്തില്‍ പറഞ്ഞു. ഒപ്പം പത്ര പ്രവര്‍ത്തകരും മീഡിയ പ്രതിനിധികളും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ന്യൂ ജേഴ്‌സിയില്‍ നട്ടു വളര്‍ന്ന്, രാഷ്ട്രീയത്തിനും ജാതി മത മതിലുകള്‍ക്കുമപ്പുറം ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൃക്ഷത്തണലില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പരേതരായ ടി. എന്‍. ശേഷന്‍, ഡോ. ബാബു പോള്‍, മലയാളി ശാസ്ത്രജ്ഞന്‍ ആയിരുന്ന ഡോ. സുദര്‍ശന്‍, ഡോ. ശ്രീധര്‍ കാവില്‍ മുതലായ മറ്റു നേതാക്കള്‍ കൈ തൊട്ടനുഗ്രഹിച്ച പ്രസ്ഥാനത്തിന് രണ്ടായിരത്തി ഇരുപതില്‍ ഇരുപത്തി അഞ്ചു വയസ്സ് തികയുകയാണെന്നു അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി മാത്യു പറഞ്ഞു. ഫൗണ്ടര്‍ മാരില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്ന ഫൗണ്ടര്‍ മാരെ കോണ്ഫറന്‌സില് ആദരിക്കണമെന്നു കോണ്‍ഫറന്‍സ് കമ്മിറ്റി ജനറല്‍ കണ്‍വീനറും റീജിയന്‍ പ്രെസിഡന്റും കൂടിയായ ശ്രീ ജെയിംസ് കൂടലിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

 

അമേരിക്കയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വേരുകള്‍ കാനഡ മുതല്‍ ടെക്‌സസ് വരെ വ്യാപിച്ചു കിടക്കുമ്പോള്‍ മലയാളി ബിസിനെസ്സുകാരെ ഉള്‍പ്പെടുത്തി ഗംഭീരമായ ബിസിനസ് എക്‌സിബിഷന്‍ കോണ്‍ഫെറെന്‍സിനോടനുബന്ധിച്ചു നടത്തുമെന്ന് റീജിയന്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ് മോന്‍ മൈക്കിള്‍ പറഞ്ഞു.

 

മുഖ്യാതിഥി സിറ്റി ഓഫ് കോപ്പേല്‍ കൗണ്‍സില്‍മാന്‍ ബിജു മാത്യു വിനോടൊപ്പം, വിശിഷ്ട അതിഥികളായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, പി. പി. ചെറിയാന്‍, ടിസി ചാക്കോ, പ്രൊഫസര്‍ ജോയി പാലാട്ട് മഠം, ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് ബിസിനസ് ഫോറം വൈസ് പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, മുതലായവര്‍ പങ്കെടുത്തു പ്രസംഗിച്ചു. ഒപ്പം മേക്കല്ലിന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഹരി കൃഷ്ണന്‍ നമ്പൂതിരി പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിച്ചു. കോണ്ഫറന്‌സിന്റെ പ്രോഗ്രാം കണ്‍വീനര്‍ കൂടിയാണ് ശ്രീ ഹരി കൃഷ്ണന്‍.

 

പ്രൊവിന്‍സ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, തോമസ് ചെല്ലേത്, സാം മാത്യു, സുബി ഫിലിപ്പ്, വിമന്‍സ് ഫോറം പ്രസിഡന്റ് മേരി തോമസ്, മനോജ് ജോസഫ്, ജേക്കബ് മാലിക്കറുകയില്‍, സന്തോഷ് സ്കറിയ, മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. കോണ്ഫറന്‌സില് പങ്കെടുക്കുവാനുള്ള രെജിസ്‌ട്രേഷനുകള്‍ പുരോഗമിച്ചു വരുന്നതായി പ്രൊവിന്‍സ് പ്രസിഡന്റ് അറിയിച്ചു. റീജിയന്‍ അഡ്വൈസറി ചെയര്‍മാന്‍, ചാക്കോ കോയിക്കലേത്, റീജിയന്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, വൈസ് ചെയര്‍മാന്‍ കോശി ഉമ്മന്‍, എല്‍ദോ പീറ്റര്‍, കോണ്‍ഫറന്‍സ് കമ്മിറ്റീ കണ്‍വീനര്‍ ജോമോന്‍, തോമസ് മൊട്ടക്കല്‍, തങ്കമണി അരവിന്ദന്‍, മുതലായവര്‍ ആശംസകള്‍ അറിയിച്ചു.

 

ഫോട്ടോയില്‍ ഇടത്തുനിന്നും: പി. സി. മാത്യു, വര്ഗീസ് കയ്യാലക്കകം, ഈപ്പന്‍ ജോര്‍ജ്, പ്രൊഫ. പല്ലാട്ടുമഠം, എസ്. കെ. ചെറിയാന്‍, ലാലി തോമസ്, കൗണ്‍സില്‍ മാന് ബിജു മാത്യു, ടി. സി. ചാക്കോ, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ആനി സൈമണ്‍, സോണി സൈമണ്‍

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code