Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി അവസാന വാരം ഇന്ത്യാ സന്ദര്‍ശനത്തിന്   - പി പി ചെറിയാന്‍

Picture

മൂന്ന് ദിവസത്തെ പര്യടനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഫെബ്രുവരി അവസാന വാരം ഇന്ത്യയിലെത്തുമെന്നു വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഇന്ത്യയില്‍ എത്തുന്ന ട്രംപ് ആദ്യം സന്ദര്‍ശിക്കുന്നത് നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തായിരിക്കും . അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്നതിന് സമാനാമിയ അഹമ്മദാബാദില്‍ നടക്കുന്ന 'ഹൗഡി മോദി' ഷോയില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ഡല്‍ഹിയിലേക്കും ആഗ്രയിലേക്കും പോകും. ആഗ്രാ സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലേക്ക് തിരികെ മടങ്ങുമെന്നുമാണ് അറിയുന്നത്.

 

കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യഅമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വെയ്ക്കും. കൂടാതെ ചില സ്റ്റീല്‍ ,അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ ഇന്ത്യ ആവശ്യപ്പെടും. യുഎസിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, എഞ്ചിനീയറിങ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയ്ക്കായുള്ള സാധ്യതകളും ഇന്ത്യ അന്വേഷിക്കും.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code