Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി, സംസ്കാരം ശനിയാഴ്ച ഫ്‌ളോറിഡയില്‍   - നിബു വെള്ളവന്താനം

Picture

ഫ്‌ളോറിഡ: ഐപിസി മദ്ധ്യപ്രദേശ് സ്‌റ്റേറ്റ് പ്രസിഡന്റും ന്യൂയോര്‍ക്ക് ഗെയിറ്റ് വേ വേള്‍ഡ് ക്രിസ്ത്യന്‍ സെന്റര്‍ സീനിയര്‍ പാസ്റ്ററുമായ റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവും റാന്നി കൊറ്റനാട് കടിയംകുന്നില്‍ പരേതനായ കെ. റ്റി. ഫിലിപ്പിന്റെ സഹധര്‍മ്മിണിയുമായ ഏലിയാമ്മ ഫിലിപ്പ് (94) നിര്യാതയായി.

 

ചില വര്‍ഷങ്ങളായി വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ ശയ്യാവലംബിയായിരുന്ന മാതാവ് ഇളയ മകന്‍ പാസ്റ്റര്‍ റെജി ഫിലിപ്പിന്റെ ഫ്‌ളോറിഡയില്‍ ലേക്ക്‌ലാന്റിലെ വസതിയിലായിരുന്നു അന്ത്യം. റാന്നി വെള്ളിയറ സീയോന്‍ ഐ.പി.സി. സഭയിലെ ആദ്യകാല കുടുംബങ്ങളില്‍ ഒന്നാണ് കടിയംകന്നില്‍ ഭവനം.


മക്കള്‍: പാസ്റ്റര്‍ സണ്ണി ഫിലിപ്പ്, രാജന്‍ ഫിലിപ്പ്, പരേതനായ ഷാജി ഫിലിപ്പ്, പാസ്റ്റര്‍ റെജി ഫിലിപ്പ്. മരുമക്കള്‍: മേഴ്‌സി ഫിലിപ്പ്, ജോളി ഫിലിപ്പ്, ജെസ്സി ഫിലിപ്പ്.

 

പൊതുദര്‍ശനം 31 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതലും സംസ്കാര ശുശ്രുഷകള്‍ ശനിയാഴ്ച രാവിലെ 9 മുതലും ലേക്ക്‌ലാന്റ് എബനേസര്‍ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭാ മന്ദിത്തില്‍ (IPC Ebenezar 5935 tSrickland Ave, Lakeland. FL 33812) ആരംഭിക്കും.

 

വാര്‍ത്ത : നിബു വെള്ളവന്താനം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code