Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് നവ നേതൃത്വം,ഗണേഷ് നായർ പ്രസിഡന്റ്   - ശ്രീകുമാർ ഉണ്ണിത്താൻ

Picture

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ  നാൽപത്തിഅഞ്ചു  വർഷം പിന്നിടുകായണ്‌. അത്  ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും  ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം  പങ്കാളി ആകുവാൻ സാധിച്ചു എന്ന സന്തോഷതോട് നാൽപത്തി ആറാമത്     ജനറൽ ബോഡി അതിന്റെ  2020  ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.



 പ്രസിഡണ്ടായി ഗണേഷ് നായർ  ,വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ  , സെക്രട്ടറിയായി ടെറൻസൺ തോമസ്  ; ട്രഷറര്‍:  രാജൻ ടി ജേക്കബ് , ജോ. സെക്രട്ടടറി: ഷാജൻ ജോർജ്    എന്നിവരെ തെരഞ്ഞുടുത്തു.

കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി,ശ്രീകുമാർ ഉണ്ണിത്താൻ  ,ജോൺ സി വർഗീസ് , ഫിലിപ്പ് ജോര്‍ജ് ,ആന്റോ വർക്കി, ,ജോണ്‍ തോമസ്,ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോൺ , ബിപിൻ ദിവാകരൻ ,ഷോളി കുമ്പിളുവേലിൽ , സുരേന്ദ്രൻ നായർ,നിരീഷ് ഉമ്മൻ , പ്രിൻസ് തോമസ് , കെ . കെ  ജോൺസൻ  ,ജോയി ഇട്ടൻ  (എക്സ് ഓഫി) .

 
ട്രസ്റ്റി ബോര്‍ഡിലേക്കു പുതുതായി കെ.ജെ. ഗ്രിഗറിയെയും   തെരെഞ്ഞെടുത്തൂ. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍:    ചാക്കോ  പി ജോര്‍ജിനെ (അനി), എം.വി.കുര്യൻ , ജോണ്‍ മാത്യു (ബോബി), രാജ് തോമസ് എന്നിവർ ആണ്. ഓഡിറ്റേഴ്‌സ് ആയി ലീന ആലപ്പാട്ട് ,മാത്യു ജോസഫ്,മെൻസ് ഫോം ചെയർ ആയി  രാധാ മേനോനെയും  തെരഞ്ഞുടുത്ത്‌.ചാക്കോ  പി ജോര്‍ജ് ആണ് പുതിയ ട്രസ്റ്റീ ബോർഡ് ചെയർ.

പ്രസിഡന്റ ആയി തെരഞ്ഞടുക്കപെട്ട ഗണേഷ് നായർ   കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു ,  അമേരിക്കയിൽ എത്തിയ ശേഷവും അമേരിക്കയുടെ സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്.  വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ  മുൻ സെക്രട്ടറി , ട്രഷർ  എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം  അമേരിക്കയിൽ അറിയപ്പെടുന്ന  സിനിമ സംവിധായകനും  എഴുത്തുകാരനുമാണ് . അവർക്കൊപ്പം എന്ന മൂവിയും വളരെ അധികം ഷോർട്ട് ഫിലിമുകളും  അദ്ദേഹം സംവിധനം ചെയ്തിട്ടുണ്ട് .



വൈസ് പ്രസിഡന്റ് കെ ജി ജനാർദ്ദനൻ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ മുൻ  പ്രസിഡന്റ് ആയി ഇരിന്നിട്ടുള്ള വ്യക്തിയാണ്. ഇൻഷുറൻസ് മേഘലയിൽ സജീവമായ അദ്ദേഹം അമേരിക്കയിൽ അറിയപ്പെടുന്ന വെക്തിത്വമാണ് .

സെക്രട്ടറി ടെറൻസൺ തോമസ്  ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ രണ്ടു വെട്ടം പ്രസിഡന്റും അസോസിയേഷന്റെ  എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയുടെ സെക്രട്ടറി ആയും  പ്രവർത്തിച്ചിട്ടുണ്ട് .



ട്രഷർ രാജൻ ടി ജേക്കബ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും  മുൻബും  അസോസിയേഷന്റെ   ട്രഷർ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ്  വ്യക്തിയാണ്.

ജോ. സെക്രട്ടടറി: ഷാജൻ ജോർജ്   ന്യൂ യോർക്കിൽ  ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് . മലയാളീ അസോസിയേഷന്റെ വളരെ കാലമായി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്.


പുതിയ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയ  ചാക്കോ  പി ജോര്‍ജ്  വളരെ കാലമായി അസോസിയേഷന്റെ കമ്മിറ്റി മെംബേർ ആയി സേവനം അനുഷ്‌ടിക്കുന്നു. അമേരിക്കയിൽ ടൂർസ് ആൻഡ് ട്രാവൽസ് നടത്തുന്ന ആദ്യകാലം മുതലുള്ള വ്യക്തിയാണ് അദ്ദേഹം.

രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ.ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ എക്കാലത്തേയും    പ്രവർത്തനങ്ങൾ. അതുകൊണ്ടുതന്നെ  ഇപ്പോൾ തെരഞ്ഞുടുക്കപ്പെട്ട ഭാരവാഹികൾക്ക്  വലിയ  ഉത്തരവാദിത്യം ആണ് ഉള്ളതെന്ന് ഇലക്ഷൻ  കമ്മീഷണർമാർ  ആയിരുന്ന  ചാക്കോ  പി ജോര്‍ജ്,എം.വി.കുര്യൻ , ജോണ്‍ മാത്യു (ബോബി), രാജ് തോമസ് എന്നിവർ   അഭിപ്രയപെട്ടു.  പുതിയതായി തെരഞ്ഞടുക്കപെട്ട എല്ലാ ഭാരവാഹികളെ അവർ  അഭിനന്ദിച്ചു.

 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code