Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗീത ജോര്‍ജ് കാലിഫോര്‍ണിയയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കും   - ഫ്രാന്‍സിസ് തടത്തില്‍

Picture

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020 2020 ലെ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റി അംഗമായി കാലിഫോര്‍ണിയയില്‍ നിന്നുള്ള കരുത്തുറ്റ വനിതാ നേതാവ് ഗീതാ ജോര്‍ജ് മത്സരിക്കുന്നു.
കാലിഫോര്‍ണിയയിലെ ഐ ടി. മേഖലയില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഗീത കമ്പ്യൂട്ടര്‍ രംഗത്ത് സ്വന്തമായ പേറ്റന്റുകള്‍ ഉള്ള അപൂര്‍വം ചില മലയാളി വനിതകളില്‍ ഒരാളാണ്. കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചു വരുന്ന ഗീത ജോര്‍ജ് നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റാണ്. അമേരിക്കന്‍ മലയാളി വനിതകളില്‍ നിന്ന് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ഗീത ഇക്കുറി നാഷണല്‍ കമ്മിറ്റിയില്‍ മത്സരിക്കണമെന്നത് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഫൊക്കാനയുടെ നേതാക്കളുടെ അഭിലാഷമാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ അംഗമായിട്ടാണ് ഗീത മത്സരിക്കാനൊരുങ്ങന്നത്.

 

നിരവധി സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവായ ഗീതാ ജോര്‍ജ് മാവേലിക്കര സ്വദേശിയാണ്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സാമൂഹിക സാംസ്കാരിക രംഗംങ്ങളില്‍ സജീവമായിരുന്നുന്ന ഗീത അമേരിക്കയില്‍ എത്തിയ ശേഷം പ്രാധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആണ്
ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് .

 

ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ എന്ന ചാരിറ്റി സംഘടനയുടെ പ്രസിഡന്റായും ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചുട്ടുള്ള ഗീത മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (മങ്ക) പ്രസിഡന്റ്, വനിത ട്രഷറര്‍, തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അല്‍മുനി അസോസിയേഷന്‍ (സി.ഇ.ടി.എ) കാലിഫോര്‍ണിയ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ്, കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (കാം ) സെക്രട്ടറി, ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍, തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഗീത ജോര്‍ജ് ഔദ്യോഗിക രംഗത്തും തിളക്കമാര്‍ന്ന പ്രവര്‍ത്തന വിജയവും കൈമുതലാക്കിയാണ് ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നത്.ഫ്രീമോണ്ട് വാം സ്പ്രിങ്ങ്‌സ് സണ്‍റൈസ് റോട്ടറി ക്ലബ് പ്രസിഡണ്ടായിരുന്ന ഗീത ജുപിറ്റര്‍ നെറ്റ് വര്‍ക്‌സില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമായിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് രംഗത്ത് യൂ.എസ്. പേറ്റന്റ്കളും സ്വന്തമാക്കിയ ഗീത ജോര്‍ജിനെ തേടി നിരവധി കമ്മ്യുണിറ്റി സര്‍വീസ് പുരസ്കാരങ്ങളും എത്തിയിരുന്നു.

 

സമസ്ത മേഖലകളിലും മികവ് തെളിയിച്ച ഗീത ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന് ഗീത വര്ഗീസിനൊപ്പം മത്സരിക്കുന്ന ടീമിന് നേതൃത്വം നല്‍കുന്ന ജോര്‍ജി വര്‍ഗീസ് (പ്രസിഡന്റ്), സജിമോന്‍ ആന്റണി (സെക്രട്ടറി), സണ്ണി മറ്റമന (ട്രഷറര്‍), കലാ ഷാഹി (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code