Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കയ്യേറ്റം ചെയ്തയാളുടെ കാല്‍ കഴുകി ചുംബിച്ച് ഒരു വൈദികന്‍

Picture

ഇരിങ്ങാലക്കുട: മാള തുമ്പരശേരി സെന്റ് മേരീസ് ഇടവകാംഗം, വികാരിയ്‌ക്കെതിരെ നടത്തിയ കയ്യേറ്റവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളും ചര്‍ച്ചയാകുന്നു. ഇടവകയിലെ വയോധികരെ വിനോദയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്താന്‍ വൈകിയതില്‍ രോഷം പൂണ്ടാണ് ഒരു ഇടവാകാംഗം വികാരിയായ ഫാ. നവീന്‍ ഊക്കനെ കയ്യേറ്റം ചെയ്തത്. ഇടവക ജനത്തിന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിന്ന സംഭവം. വൈകിയില്ല. കയ്യേറ്റം ചെയ്തയാള്‍ മാപ്പ് ചോദിക്കാത്ത പക്ഷം പോലീസ് കേസ് ഫയല്‍ ചെയ്യുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു.

 

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടന്ന സംഭവം ഏവരുടെയും കണ്ണു നിറക്കുന്നതായിരിന്നു. മാപ്പ് പറയാന്‍ എത്തിയ വ്യക്തി വികാരി ഫാ. നവീന്‍ ഊക്കനില്‍ കണ്ടത് ക്രിസ്തു പഠിപ്പിച്ച കരുണയുടെയും സ്‌നേഹത്തിന്റെയും ഉദാത്ത ഭാവമായിരിന്നു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. നവീന്‍ ഊക്കന്‍ അദ്ദേഹത്തെ അള്‍ത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. ഇടവക ജനത്തോടു പറഞ്ഞതു ഇപ്രകാരമായിരിന്നു. 'പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്'. ശേഷം അച്ചന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകിയതുപോലെ കാല്‍ കഴുകി, കാലില്‍ ചുംബിച്ചു.

 

‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല...’ എന്നു അച്ചന്‍ പറഞ്ഞപ്പോള്‍ ഇടവക ജനം മുഴുവന്‍ കണ്ടത് ക്ഷമയുടെ പുതിയ ദൃശ്യരൂപമായിരിന്നു. "ഇദ്ദേഹം മാപ്പു പറയാന്‍ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം" എന്ന അച്ചന്റെ വാക്കുകള്‍ക്ക് മുന്നില്‍ സ്തംഭിച്ചു നില്‍ക്കാനെ ജനത്തിന് കഴിഞ്ഞുള്ളൂ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code