ദുബായ് : ഓര്‍ത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 24 വെള്ളി വൈകിട്ട് ജബല്‍ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്നു.
യു. എ. ഇ. മേഖലാ പ്രസിഡന്റ് ഫാ. സിബു തോമസ്, അദ്ധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം എന്‍. കെ. കുഞ്ഞുമുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യു. എ. ഇ. മേഖലാ സെക്രട്ടറി ആന്റോ എബ്രഹാം 2020 വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
സുനില്‍ സി. ബേബി, ബിജു തങ്കച്ചന്, റിനു തോമസ്, ബിനു എം. വര്‍ഗ്ഗീസ്, അഡ്വ. ജിനോ എം. കുര്യന്, കുര്യന് വര്‍ഗ്ഗീസ്, റോബിന് ബാബു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഭാരതത്തിന്റെ സൈനീകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനീക ഐക്യദാര്‍ഢ്യ പ്രതിജ്ഞയും ചെയ്തു. ഫാ. അനീഷ് ഐസക് മാത്യു, റ്റീജു സൈമണ്‍, ജിനു കോശി എന്നിവര്‍ നേതൃത്വം നല്കി.
Comments