Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൃഷിഭൂമി കയ്യേറിയുള്ള ഇക്കോ സെന്‍സിറ്റീവ് സോണിനെതിരെ കര്‍ഷകര്‍ സംഘടിക്കണം: വി.സി.സെബാസ്റ്റ്യന്‍

Picture

കൊച്ചി: കര്‍ഷകഭൂമി കൈയ്യേറി പരിസ്ഥിതിലോല സോണുകള്‍ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളെ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് എതിര്‍ക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



കോഴിക്കോട് ചക്കിട്ടപാറയില്‍ ആരംഭിച്ച കര്‍ഷകപ്രക്ഷോഭവും ഉപവാസവും ഇതിന്റെ ഒരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ പശ്ചിമഘട്ടത്തെ വിവിധ മേഖലകളിലേയ്ക്ക് കര്‍ഷകപ്രതിഷേധം വ്യാപിപ്പിക്കും. കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകാഭിമുഖ്യമുള്ള വിവിധ സംഘടനകളും ഈ സമരപാതയില്‍ അണിനിരക്കണം. വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, മറ്റു സംരക്ഷിതപ്രദേശങ്ങള്‍ എന്നിവയ്ക്കു ചുറ്റുമായിട്ടുള്ള ഇക്കോ സെന്‍സിറ്റീവ് സോണ്‍ ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിര്‍ത്തിവിട്ട് ഒരിഞ്ചുപോലും പുറത്തേയ്ക്ക് അനുവദിക്കില്ല. അതിനു ശ്രമിച്ചാല്‍ എന്തുവിലകൊടുത്തും കര്‍ഷകര്‍ എതിര്‍ക്കും. 10 കിലോമീറ്റര്‍ ദൂരമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ എന്ന പരിധിയായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും ജനദ്രോഹമാണ്. വനവല്‍ക്കരണത്തിനുവേണ്ടി കര്‍ഷകഭൂമിയില്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്താശചെയ്യുന്നത് കാര്‍ബണ്‍ ഫണ്ട് ലക്ഷ്യംവെയ്ക്കുന്ന പരിസ്ഥിതി മൗലികവാദികളെ സഹായിക്കാന്‍ വേണ്ടിയാണ്.



ജനപ്രതിനിധികള്‍ പോലും ഈ വിഷയം പഠിക്കാതെ മൗനം പാലിച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നത് അപമാനകരമാണ്. വനംവകുപ്പ് ഇതിനോടകം വിളിച്ചുചേര്‍ത്ത വിവിധ മീറ്റിംഗുകളില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടും അതെല്ലാം ചടങ്ങുകളിലൊതുക്കി മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന അജണ്ടകള്‍ പ്രകാരം വനംവകുപ്പ് നീങ്ങുന്നത് ധിക്കാരപരമാണ്. പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി ലഭ്യമാക്കുവാന്‍ ലോകപൈതൃകസമിതിയില്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടിയാണ് 10 കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍. പശ്ചിമഘട്ടവുമായി ബന്ധപ്പെടുന്ന ആറുസംസ്ഥാനങ്ങളില്‍ അഞ്ചുസംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തുനില്‍ക്കുമ്പോള്‍ കേരളം ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുമായി ആവശ്യപ്പെട്ടു,


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code