Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദിവംഗതരായ ബിഷപ്പുമാരുടെ അനുസ്മരണവും ചര്‍ച്ചയും ജനുവരി 26ന്   - റോയി ചേലമലയില്‍, സെക്രട്ടറി കെ.സി.എസ്.

Picture

ക്‌നാനായ സമുദായത്തില്‍ നിന്നും ദിവംഗതരായ ബിഷപ്പുമാരുടെ അനുസ്മരണം, കോട്ടയം വികാരിയാത്തിന്റെ ആദ്യത്തെ വികാരി അപ്പസ്‌തോലിക്കയും ദൈവദാസനുമായ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 106ാം ചരമവാര്‍ഷികദിവസമായ ജനുവരി 26ന്്, ചിക്കാഗോ കെ.സി.എസ്. സമുചിതമായി ആചരിക്കുന്നു. ജനുവരി 26ാം തീയതി വൈകുന്നേരം 6.30ന് ക്്‌നായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാല്‍, കെ.സി.എസ്. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.അബ്രാഹം മുത്തോലത്ത് എന്നിവരുടെ നേതൃത്വത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയും മന്ത്രായും നടത്തും. കോട്ടയം രൂപതയുടെ പിതാക്കന്മാരായ മാര്‍ മത്തായി മാക്കീല്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരേയും ആര്‍ച്ച് ബിഷപ്പ് അബ്രഹാം വിരുത്തികുളങ്ങര, മാര്‍ തോമസ് തേനാട്ട്, സൈമണ്‍ കായിപ്പുറം എന്നിവരുടേയും ഓര്‍മ്മയാണ് തദവസരത്തില്‍ ആചരിക്കുന്നത്.

 

തുടര്‍ന്ന് ക്‌നാനായ സമുദായത്തിലെ ആനുകാലിക പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് ഒരു പാനല്‍ അംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍, യുവജന, വനിതാ പ്രതിനിധികള്‍, ക്‌നാനായ ദേവാലയട്രസ്റ്റിമാര്‍, മുന്‍ കെ.സി.എസ്. നേതാക്കന്മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

 

ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ നമ്മുടെ പിതാക്കന്മാരുടെ ഓര്‍മ്മ ആചരണത്തിലും വിജ്ഞാനപ്രദമായ സാമുദായിക ചര്‍ച്ചയിലും, പങ്കാളികളാകുന്നതിനും എല്ലാ കെ.സി.എസ്. അംഗങ്ങളേയും ജനുവരി 26ാം തീയതി 6.30ന് ക്‌നാനായ സെന്ററിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു. പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജെയിംസ് തിരുനെല്ലിപറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതകരി ലജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, വൈസ് ചെയര്‍മാന്‍ സജി ചണയപ്പറമ്പില്‍, ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ സാബു കട്ടപ്പുറം, വൈസ് ചെയര്‍മാന്‍ ജൂബി വെണ്ണലശ്ശേരി എന്നിവരും ബോര്‍ഡ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code