വണ്ടിപ്പെരിയാര്‍: സത്രം ആദിവാസി മേഖലകളില്‍ ആരോഗ്യ സന്ദേശവുമായി വേള്‍ഡ് പീസ് മിഷനും ട്രാഡയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നൂറോളം പേര് പങ്കെടുത്തു. സൗജന്യ വൈദ്യപരിശോധനയും നേത്രപരിശോധനയും മരുന്നുകളും നല്‍കിയതിനൊപ്പം ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും നടന്നു. ട്രാഡ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര കൗണ്‍സിലിങിന്
നേതൃത്വം നല്കി. വേള്‍ഡ് പീസ് മിഷന്റെ അഞ്ചപ്പം അന്നദാന പദ്ധതിയുടെ ഭാഗമായി വേള്‍ഡ് പീസ് മിഷന് ചെയര്മാന് സണ്ണി സ്റ്റീഫന്‍ നിര്‍ദ്ധനരായവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ നല്കിയ വസ്ത്രങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ.ലിസി പാവങ്ങള്‍ക്ക് കൈമാറി. സാമൂഹ്യ പരിപാലനവും,പരിശീലനവും ലഭിക്കുവാന്‍ ഷില്ലോങ് മാര്ട്ടിന് ലൂഥര്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ക്യാമ്പിലെ വിവിധ ശുശ്രൂഷകളില്‍ സഹകാരികളായിരുന്നു.
ഡോ.മിനി നായര്‍,ട്രാഡ മാനേജര്‍ ഷിബി എം. ഐക്കര, പ്രോജക്ട് മാനേജര്‍ അജയ് കുമാര്‍, ജിത്തു,എലിസബത്ത്,വിജിമോള്‍,സൗമ്യ ടോമി,ഷാര്ളിന് മരിയ ജോര്‍ജ്,യു.കെ ഡെയ്ലി ഡിലൈറ്റ്സ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍.ടി.എബ്രഹാം എന്നിവര്‍ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി.
റിപ്പോര്‍ട്ട് : നിത വര്‍ഗീസ്
Comments