Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തൊട്ടാവാടി (ചേറുശ്ശേരി അനിയൻ വാരിയർ)

Picture

കഥയോ കാര്യമോ ? മിഥ്യയോ തഥ്യയോ രഥ്യയോ ( 'ന്നുച്ചാൽ ? 
അതന്നെ... അതുതന്നെ എന്ന് പറഞ്ഞില്ലേ ...)  യാഥാർഥ്യമോ 
സങ്കല്പമോ ? രണ്ടും കൂടിയതോ രണ്ടിനും ഇടക്കുള്ളതോ ? ഞാൻ 

ഒരു  തൊട്ടാവാടിയാണെന്നത് മറക്കണ്ട. മറന്നാലും മത്തായിക്ക് ....

പെട്ടെന്നൊരു ഓര്‍ഡരർ - കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫര്‍. പണ്ടേറെ 
ശ്രമിച്ചതാ. പ്രതീക്ഷ നശിച്ചപ്പോഴാണിത് വീണുകിട്ടിയത്. എല്ലാ
ആഴ്ചയും വീട്ടില്‍ പോകാം. ഏറ്റവും  സന്തോഷം  രാജൻ അവിടെ
ഉണ്ടെതാണ്. വിസ്തരിച്ചു എഴുതിയിരുന്നു. പക്ഷെ സ്റ്റേഷനില്‍ 
 കണ്ടില്ല. കത്തുകിട്ടിയെങ്കില്‍ അവന്‍ ലീവെടുത്ത് വന്നേനെ.
 നാലഞ്ചുകൊല്ലം ഒരേ ബെഞ്ചിലിരുന്നു പഠിച്ചകാലവും മറ്റും 
 അത്ര പെട്ടെന്നു മറക്കുമോ  ?  പോട്ടെ,  സാരല്യാന്നുവക്കാം.
ആഫീസില്‍ ചെല്ലുമ്പോള്‍ കാണാലോ ...പണികളെല്ലാം 
പറഞ്ഞുതന്ന സൂപ്രണ്ട്സ്വാമി കാണിച്ചസീറ്റില്‍ ഇരുന്നതും
 രാജന്‍ അതാ കയറിവരുന്നു:സൂസ്മേരവദനനായി. 'ഹലോ'
 എന്ന് പരക്കെയും " സോറി, സര്‍. ഇത്തിരി വൈകി ' എന്ന് 
സൂപ്രണ്ടിനോടും പറഞ്ഞു. എന്നെകണ്ടോ , ആവോ ? 
"മേനോനെന്താ  ഊണില്ലേ ? " ചുറ്റും നോക്കിയപ്പോള്‍ 
ആരുമില്ല. "ആരെങ്കിലും വിളിക്കുoന്ന് കരുതി" പറഞ്ഞപ്പോൾ
 സ്വാമി അല്പം സാന്ത്വനിപ്പിച്ചു :" ശപ്പന്മാര്‍ ! അമ്മാളുടെ
 കൈപ്പുണ്യംരുചിക്കാന്‍ വിരോധമില്ലെങ്കില്‍ തൈര്‍ 
സാദത്തില്‍ പങ്കുപറ്റാം." നന്ദിപറഞ്ഞ് ഞാന്‍ പുറത്തി - 
റങ്ങിനിന്നു . ഒരുകാലിച്ചായപാസ്സാക്കി. അടുപ്പം  (Thick
friends) എന്ന് പറയാൻപറ്റില്ല. എങ്കിലും ഒരേബെഞ്ചില്‍
 നാലു  കൊല്ലം ! തന്‍റെ കണക്കുകൂട്ടല്‍ പിഴച്ചുവോ?  
സാധാരണപോലെ  പതിവുകൂട്ടുകാരൊത്ത് ലഞ്ചിനു
പോയതായിരിക്കും. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ടു : 
കൂട്ടുകാരുടെകൂടെ (നിറവയറുമായ്) സിഗററ്റുംപുകച്ച് 
രാജൻ  എഴുന്നള്ളുന്നു ! എന്നെകണ്ടുകാണും, തീര്‍ച്ച.
 മിണ്ടിയില്ല. എന്താണാവോ കാരണം .......പിറ്റെന്ന് 
സുസ്മേരവദനനായി കുമാരന്‍ മൊഴിഞ്ഞു : "നിനക്ക് 
ഞങ്ങടെ ലോഡ്ജില്‍കൂടാം, മെസ്സുമുണ്ട്. ഒരാള്‍ 
കൂടിയാല്‍ അത്രയും ആളോഹരികുറയുമല്ലോ -- 
ഷെയര്‍ചെയ്യുമ്പോള്‍.അതുകൊണ്ടാണ്. ഞാന്‍ 
പറഞ്ഞുസമ്മതിപ്പിച്ചു ".  ' ദ്ധ്വനി ' അറിഞ്ഞില്ല
എന്നുനടിച്ചു. (അപ്പോൾ മറന്നിട്ടില്ല. നാലുകൊല്ലo 
ഞങ്ങള്‍ . ) സാധനങ്ങള്‍ ഷിഫ്ടുചെയ്യാന്‍ സഹായിക്കുo 
എന്നു രുതി. വന്നില്ല. ലോഡ്ജ് കണ്ടുപിടിക്കുവാന്‍
 വിഷമിച്ചു. ' ന്താഇത്ര വൈകിയേ ? ഞങ്ങളെല്ലാം 
നടക്കാൻകൂടി പോവാതെകാത്തിരിക്ക്യാര്‍ന്നു ! 
ആവൂ, സമാധാനമായി. സ്നേഹം ഉള്ളിടത്താണലോ 
പരിഭവം ഉണ്ടാവുക ..അവര്‍ മൂന്നുപേരും അതുവരെ
 സിംഗിള്‍റൂം അനുഭവിക്കുക  ആയിരുന്നു. എന്നെ 
എങ്ങോട്ട് തട്ടണം എന്നതിനെപ്പറ്റി ഉഗ്രന്‍ വാഗ്വാദം 
നടന്നു . അവസാനം അടുക്കളക്ക് അടുത്തുള്ള 
സ്റ്റോര്‍മുറി കൊടുക്കാൻ തീരുമാനമായി. എന്നോട്
 ആരും ഒന്നും ചോദിച്ചതുപോലുമില്ല. പിറ്റേന്ന് 
ഞായറാഴ്ച ! കുക്കിന്‍റെ സഹായത്തോടെ സ്റ്റോര്‍മുറി
 ഒരുവിധം ശരിയാക്കിയെടുത്തു. സാധനങ്ങള്‍ 
ഒതുക്കിവെച്ചു.   കുക്കിനെ അവര്‍ നിർത്താതെ
ശകാരിക്കുന്നുണ്ടായിരുന്നു !ഊണു കഴിഞ്ഞപ്പോൾ
 ശീട്ടുകളിക്കുള്ള ശ്രമമായി. ഏതോ ഒരു നായരുടെ 
റൂമിലാണ് കളി. "വരുന്നോ ? കളി കണ്ടു പഠിക്കാം "
( കോളേജ് ചാമ്പിയനോടാണ് പറയുന്നത്) പരക്കെ 
ചിരി."പക്ഷെ ഒച്ചവെക്കരുത്, പറഞ്ഞേക്കാം" വീണ്ടും
ചിരി. പോകേണ്ടഎന്നുതന്നെ തീരുമാനിച്ചു. കുറച്ച് 
കത്തുകൾ എഴുതാനുണ്ടെന്ന് ഒഴികഴിവുപറഞ്ഞു.
" ഓഹോ, ജോയിന്‍ചെയ്തത് പ്രസിഡണ്ട് , പ്രധാനമന്തി, 
മുഖ്യമന്ത്രി എന്നിവരെഅറിയിച്ചില്ലേല്‍ അവര്‍ 
പിണങ്ങില്ലേ? ചിരിയോടു ചിരി . അവൻ്റെ ഒരു 
കത്തെഴുതല്‍ ! എണീറ്റു വാടാ, ദരിദ്രവാസി " 
മറ്റുള്ളവരോടായി രാജൻ  മൊഴിഞ്ഞു : " ആളു
കുറഞ്ഞാല്‍ മുട്ടുശ്ശാന്തിക്ക് ഇവനെ ഒപ്പിക്കാം" ആരും
 ചിരിച്ചില്ല. ( പരിധിവിട്ടോ എന്നവര്‍ ചിന്തിച്ചിരിക്കാം )
നായരുടെ റൂമില്‍ ചെന്നപ്പോള്‍ ആളുണ്ട്. ' ഇതേതെടാ
 ചരക്ക് ? എന്ന് ചോദിക്കാതെ ചോദിച്ച നായരോട് രാജന്‍
 കണ്ണിറുക്കി : "പണ്ട് കോളേജില്‍ എന്‍റെ കൂടെ
 കിടന്നിരുന്നവനാ; വിട്ടുപോകുന്ന മട്ടില്ല " പലതും 
കേട്ടില്ല എന്നു നടിക്കാന്‍ എനിക്കാകും. വിവിധ
ഭാരതിയുടെ മധുരസംഗീതം ആസ്വദിച്ച് ഞാനിരുന്നു. 
അല്പം കഴിഞ്ഞാണിത് നായരുടെ ശ്രദ്ധയിൽപെട്ടത്. 
ഉടനെ ഡയൽ‍തിരിച്ചു ഫോറിനാക്കി. മുക്കലും 
മുരളലും പൊട്ടലും മാത്രം പുറത്തുവന്നു. ആരും
 ശ്രദ്ധിക്കാതിരുന്നവേളയില്‍ ഞാന്‍ വീണ്ടും വിവിധ
ഭാരതിയാക്കി. കളിബദ്ധര്‍ അറിഞ്ഞില്ല .അറിഞ്ഞതും
 നായര് കുരച്ചു :" ആരാ ഇത് ചെയ്തത് ? ആരാന്ന്
എനിക്കിപ്പോ അറിയണം " രാജന്‍ എന്നെ നോക്കി. ഞാൻ 
തലതാഴ്ത്തി. " ആദ്യമായി വന്നതുകൊണ്ടും രാജന്‍റെ 
അടുത്ത ഫ്രണ്ടായതുകൊണ്ടും ഇത്തവണ ക്ഷമിച്ചു ". 
ഞാന്‍ മെല്ലെ വലിഞ്ഞു. ആരും അറിഞ്ഞതുപോലുമില്ല
. ഞാനും ക്ഷമിച്ചു ! അല്ലപിന്നെ !!!രാത്രിയില്‍ ഊണു 
കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രാജന്‍ ഒരുപാട് തെറി 
പറഞ്ഞു. നായര്‍  സാധുവായതുകൊണ്ട് നീ രക്ഷപ്പെട്ടു
. നിന്നെ ഇങ്ങോട്ടു കെട്ടിയെടുത്തപ്പോഴേ കരുതീതാ 
എൻ്റെ ശനി തുടങ്ങീന്ന്. മാന്യന്മാരുടെ കൂട്ട് മാന്യന്മാര്‍ക്കേ
 പറ്റൂ. ഇനിയും ആവര്‍ത്തിക്കരുത്, പറഞ്ഞേക്കാം. 
കഴിയില്ലെങ്കില്‍ വേറെ .....കത്തുകളെല്ലാമെഴുതി, 
നാളത്തെക്കുള്ളതെല്ലാം എടുത്തുവെച്ച് ബാത്റൂമില്‍ 
പോയിവരുമ്പോള്‍ കണ്ടു: രാജനും ഒരു ജോര്‍ജ്ജും 
ഡൈനിംഗ്റൂമിലിരുന്ന് തകര്‍പ്പന്‍ സംഭാഷണം.
രാവിലെയാണ് സെൻറ് ജോർജ്  അവതരിച്ചത് . 
തിങ്കളാഴ്ച്ചവരെ കുടുംബമൊത്ത്‌ താമസിക്കാതെ 
ഇന്നുതന്നെ പുണ്യാളൻ അവതരിച്ചത് വീട്ടിലെ മെസ്സ്
 മോശമായതുകൊണ്ടാകാം ! .ഒരു കാര്യം പറഞ്ഞോട്ടെ , 
ഇവിടത്തെ മെസ്സ് അത്യുഗ്രന്‍ . വീട്ടുകാരോടുപോലും 
വെറുപ്പു ജനിപ്പിക്കും. രാജന്‍റെ അവഗണനപോലും മറക്കും 
 
 സംഭാഷണം എന്നു പറയാന്‍ പറ്റില്ല. ഭാഷണം മുഴുവനും 
ജോര്‍ജ്ജിന്‍റെ .... ശ്രവണം രാജന്‍റെ .ഒരാളുടെ നാക്കും
മറ്റേയാളുടെ കാതും.[Division of labour !]. കാര്യമെന്താവോ :
" ... തുണിയുമെടുത്ത് കുളിറൂമില്‍ കേറീതും അറിഞ്ഞു ! 
എന്ത് ? മനസിലായോ ? ഇല്ല അല്ലെ ? " അതതു സമയത്തു
ഉണരേണ്ട വികാരങ്ങള്‍ / രസങ്ങള് രാജമുഖെ വിടര്‍ന്നു .
ബക്കറ്റില്ല. ഞാന്‍ വിടുമോ? എന്‍റെ പ്ര.ഓ.മൈ [ പ്രസന്‍സ് 
ഓഫ് മൈന്‍ഡ് , പൊട്ടാ ] ഉഷാര്‍ [ആക്റ്റീവായി ]. ഓടി 
അടുത്ത റൂമിലേക്ക്‌ . വാതിലില്‍ ഒറ്റ ഇടി. ആരെങ്കിലും 
ആയ്ക്കോട്ടെ . ( ഞാനാരാ മോന്‍ ! ) നോ ഫലം . വലിയ
പണക്കാര്‍ താമസിക്കുന്ന പേരുകേട്ട ഹോട്ടലാ. അതിനു
എനിക്കെന്താ.. ബക്കറ്റില്ലെന്ന് വിളിച്ചുപറയണോ ? 
മുറിയില്‍ ആളുണ്ട് ! എന്നെ മൈന്‍ഡ് ചെയ്യാത്തവരും ഈ 
ലോകത്ത് ഉണ്ടെന്നോ ! എന്നാല്‍ അതൊന്നറിഞ്ഞിട്ടുതന്നെ 
ബാക്കി . വീണ്ടും ഇടിച്ചു -- ശക്തിയായിത്തന്നെ. രക്ഷയില്ല. 
ഒരു കതകുപൊളിയന്‍ ഇടിക്കുവേണ്ടി ഞാന്‍ കൈ ' ഇതാ ..
ഇത്ര ...' [ അഭിനയത്തികവ് ] വാതിലില്‍ തൊട്ടു ... തൊട്ടില്ല 
എന്ന ഘട്ടത്തില്‍ വാതില്‍ താനെ തുറന്നു. തന്നെ തുറന്നതല്ല ;
[ അചേതനവസ്തുക്കള്‍ എന്നെ ഭയക്കേണ്ടല്ലോ ! ] രാജ്‌കുമാർ 
ക്ഷീണിച്ചു. വികാരംകാട്ടീല്ലേല്‍ ജോര്‍ജ്ജ് പിണങ്ങും. ഒരു 
മണിക്കൂറായി അഭിനയം. സ്റ്റേജിലായിരുന്നെങ്കില്‍ നല്ലൊരു 
തുക ലഭിച്ചേനെ. ഗൌണ്‍മാത്രം ധരിച്ച ഒരു ലലനാമണി
കോപത്തോടെ എന്തുവേണം എന്ന് ചോദിച്ചു. 'ഹാവൂ '
രാജന്‍ ദീർ‍ഘശ്വാസംവിട്ടു. വാതിലിന്‍റെ വൈമനസ്യ--
ത്തിനുപകരം സുന്ദരിയുടെ കോപം സ്ഫുരിപ്പിച്ചാല്‍ മതി. 
എന്തെളുപ്പം. " ഇപ്പോള്‍ ബക്കറ്റ്മാത്രം. മറ്റൊന്നിനുമിപ്പോ 
മൂഡില്ല " കോപിഷ്ഠ ഉടനെ കതകടച്ചു . എന്നെ അവൾക്ക് 
അറിയില്ലല്ലോ. ഞാനുടനെ കാല്‍ അകത്തിട്ടു. ഇടതോ ...
വലതോ ? ഇടത്, അല്ല വലത്. ഇടതാകനാണ് ‍ സാദ്ധ്യത. 
വലതാകാനും തുല്യചാന്‍സുണ്ട് ......... മാറിമാറിയുള്ള 
സ്തോഭാഭിനയം രാജനെ കശക്കി. [ ഒന്നില്‍ ഉറപ്പിക്ക് , 
കൊശവാ . ഇടതും വലതും നോക്കിനോക്കി എന്‍റെ 
കഴുത്ത് ഉളുക്കി ]. പറഞ്ഞുപറഞ്ഞ് ബീച്ചില്‍പോയി 
എന്നായപ്പോള്‍ എനിക്ക് സഹിക്കാനായില്ല . " ബീച്ചോ ? 
ബാംഗ്ലൂരിലോ ?? " പെട്ടെന്ന് എന്‍റെ നാവില്‍നിന്നു 
വീണുപോയി. സുന്ദോപസുന്ദരിൽ ആരിലാണ് സ്തോഭം,
 ആരിലാണ് അത്ഭുതം, ആരിലാണ് ഞെട്ടൽ എന്നു
 നിര്‍ണ്ണയിക്കുവാന്‍ ഒരു കമ്മീഷനെ തന്നെ
നിയമിക്കേണ്ടിവന്നേക്കും. ജോര്‍ജ്ജിനെ ക്വസ്റ്റിൻ 
‍ചെയ്യുകയോ ! " ബീച്ചെന്നാരുപറഞ്ഞു ? ലാൽബാഗിൽ 
പോയ കാര്യം പറയുന്നതിനിടക്ക് ബീച്ച് എവിടന്നു  
വരാന്‍ ? പാര്‍ക്കെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് ഈ
മരപ്പട്ടിക്കൊഴിച്ച് ഒഴിച്ചു ഏതൂളനും മനസ്സിലാകും " .
ജോര്‍ജ്ജ് സാറിനു ബംഗ്ലൂരിലായിരുന്നോ ജോലി എന്ന
എൻ്റെ ചോദ്യത്തിലെ സാർ - വിളിയിൽ ജോര്‍ജ്ജ് വീണു
 " അല്ല, മൂന്നുദിവസം ടൂര്‍ പോയി" പക്ഷെ അതധികം 
നീണ്ടുനിന്നില്ല. ശിശിരത്തില്‍, ശീതത്തില്‍, വസന്തത്തില്‍,
 ഗ്രീഷ്മത്തില്‍ ഇങ്ങിനെ വിവിധ സീസണുകളില്‍ ബാംഗ്ലൂര്‍
വാസികള്‍ എന്തുധരിക്കുന്നു :  ഘട്ടത്തിലെത്തിയപ്പോൾ
ഞാന്‍ വാതുറന്നു : " മൂന്നുദിവസത്തിന്നുള്ളില്‍ അവിടെ
എല്ലാ സീസണുകളും കടന്നുപോയോ ? " മറുപടിക്കു 
കാക്കാതെ ഞാനുടനെ സ്ഥലംകാലിയാക്കി. അഞ്ച്
 മിനട്ട് കഴിഞ്ഞതും രാജകുമാരൻ എൻ്റെ മുന്നിൽ ഹാജര്‍ - 
രൌദ്രഭീമനെപ്പോലെ ലിതുള്ളിക്കൊണ്ട് . " ഇന്നത്തോടെ 
ഇവിടത്തെ നിൻ്റെവാസം അവസാനിച്ചു ."തറവാടികളുടെ ,
കുടുംബക്കാരുടെ, മാന്യന്മാരുടെ  കൂട്ടത്തിലേക്ക്  ഒരു 
ഇരപ്പാളിയെ വലിച്ചുകയറ്റുമ്പോൾ ഓർത്തില്ല എന്നത് 
എന്‍റെ കുറ്റം. ഇനി ഈ മരപ്പട്ടി ഇവിടെ ഉണ്ടെങ്കില്‍ ഞാനും
ജോര്‍ജ്ജും ഇവിടെ കാണില്ല ..കൊള്ളാനും കൊടുക്കാനും
അറിയാത്ത വെറുംതൊട്ടാവാടി, കൊശവന്‍, കൊരങ്ങന്‍ .
ഇന്നലെത്തെ സംഭവം പെട്ടെന്ന് ഓര്‍മ്മവന്നു. ആര്‍ക്കും
വേണ്ടാത്തൊരു  ട്രാന്‍സ്ഫര്‍:: കാസര്‍ക്കോഡിലേക്ക് '. 
എല്ലാവരും ചിരിച്ചു -- എന്‍റെചിരിയായിരുന്നു ഏറ്റവും
ഉച്ചം. സൂപ്രണ്ടിൻ്റെ ഒരു തീഷ്ണനോട്ടം വേണ്ടിവന്നു അത് 
അടങ്ങാന്‍ .ഒരേ സര്‍ക്കിളായതുകൊണ്ട് ഇവിടം 
കൊണ്ടുതന്നെ തീരുമാനമാകും. എന്ത് ? ആരെങ്കിലും 
ഉണ്ടോ ? ഈ സാംസ്കാരികനഗരംവിട്ട് കുഗ്രാമക്കോട്ടേക്ക് 
പോകാൻ ആരെങ്കിലും വളണ്ടിയര്‍ ചെയ്യുമോ , സാറേ? " .
.എന്തുകൊണ്ട് തനിക്കായ്ക്കൂട ? അല്പംബുദ്ധിമുട്ടിയാൽ 
വീട്ടീന്നു പോയിവരാം. തിരുവനന്തപുരത്തുനിന്നുള്ള  
സ്ഥലംമാറ്റം നേരെകാസര്‍ക്കോട്ടേക്കായിരുന്നു എന്നു
പറയാം. ലോഡ്ജ് വാസം എന്നെപ്പോലുള്ളവർക്കു പറ്റില്ല . 
എൻ്റെ കാര്യംപോട്ടെ. നാട്ടുകാരും കൂട്ടുകാരും ‍ എല്ലാം 
സമാധാനത്തോടെ ജീവിച്ചോട്ടെ .സൂപ്രണ്ട് വിചാരിച്ചാൽ 
നാളെത്തന്നെ ഓർഡർകിട്ടും. മറ്റുള്ളവര്‍ അറിഞ്ഞു
വരുമ്പോഴേക്കു  ( പ്രത്യേകിച്ചും രാജൻ ) താന്‍ 
കെട്ടുമുറുക്കി സ്ഥലം വിട്ടിട്ടുണ്ടാകും ഒരു തീരുമാനം 
ആയതോടെ ഉറക്കം ശരീരത്തെ കീഴ്പെടുത്താന്‍
ശ്രമംതുടങ്ങി. കോഴിക്കോട് എന്ന സാംസ്കാരികനഗരം 
വിട്ടുപോകുന്നതിൻഖേദത്തിൽ എന്‍റെ ഹൃദയം തേങ്ങി. 
പലരുമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു.
കോണ്ടാക്ട് ചെയ്യാൻപോലും പറ്റിയില്ല ! ഹാ കഷ്ടം !!

    C. S. Sankara Warrier, Anubhuti Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code