Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആണവ കേന്ദ്രത്തില്‍ നിന്ന് വ്യാജ സന്ദേശം; കാനഡയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

ഒന്റാറിയോ (കാനഡ): ടൊറന്റോയ്ക്ക് പുറത്ത് 30 മിനിറ്റ് അകലെ പിക്കറിംഗ് നഗരത്തില്‍ ആണവ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി.

പിക്കറിംഗ് ന്യൂക്ലിയര്‍ ജനറേറ്റിംഗ് സ്റ്റേഷന്‍റെ 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബാധകമാണെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. 'സ്റ്റേഷനില്‍ നിന്ന് റേഡിയോ ആക്റ്റിവിറ്റിയുടെ അസാധാരണമായ റിലീസ് ഇല്ല' എന്ന അറിയിപ്പ് ലഭിച്ചവര്‍ പരിഭ്രാന്തരായി. ചിലര്‍ രണ്ടാമത്തെ അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തിരുന്നു. ഒരു മണിക്കൂറിന് ശേഷം അത് തെറ്റായ അറിയിപ്പാണെന്ന സന്ദേശം ലഭിച്ചു.

 

രാവിലെ 7.30 ഓടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ച ആദ്യത്തെ അറിയിപ്പില്‍, 'എമര്‍ജന്‍സി സ്റ്റാഫ് ഈ സാഹചര്യത്തൊട് പ്രതികരിക്കുന്നുണ്ടെന്നും എന്നാല്‍ സമീപത്തുള്ള ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും, സത്വര നടപടികളെടുക്കേണ്ട ആവശ്യമില്ലെന്നും, സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കായി ജാഗ്രത പാലിക്കണമെന്ന ഉപദേശവും' ലഭിച്ചു.

എന്നാല്‍, സന്ദേശം തെറ്റായി അയച്ചതായി രാവിലെ എട്ടരയോടെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ചില അലേര്‍ട്ട് സ്വീകര്‍ത്താക്കള്‍ക്ക് രാവിലെ 9:00 ന് ശേഷം മറ്റൊരു അറിയിപ്പ് ലഭിച്ചു. അത് 'സജീവമായ ന്യൂക്ലിയര്‍ സാഹചര്യങ്ങളൊന്നുമില്ല' എന്ന് പറഞ്ഞ് തെറ്റ് തിരുത്തി. എന്നാല്‍ ചില ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ എല്ലാവര്‍ക്കും രണ്ടാമത്തെ അലേര്‍ട്ട് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.

 

ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഹവായിയക്കാര്‍ക്ക് അയച്ച അപകടകരമായ ബാലിസ്റ്റിക് മിസൈല്‍ ഭീഷണി അലേര്‍ട്ടിനെ അനുസ്മരിപ്പിക്കുന്ന അലേര്‍ട്ട് ഉണ്ടായിരുന്നിട്ടും 'പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല' എന്ന് സിറ്റി ഓഫ് പിക്കറിംഗിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരീകരിച്ചു.

 

ന്യൂക്ലിയര്‍ ജനറേറ്റിംഗ് സ്റ്റേഷന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഒന്‍റാറിയോ പവര്‍ ജനറേഷനും അറിയിപ്പ് തെറ്റായിരുന്നുവെന്നും അപകടകരമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു. ആകസ്മികമായ പുഷ് അലേര്‍ട്ടിനെക്കുറിച്ച് ഒന്നിലധികം ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പിക്കറിംഗ് മേയര്‍ ഉള്‍പ്പടെ സംസാരിച്ചു. 'നിങ്ങളില്‍ പലരേയും പോലെ, ഇന്ന് രാവിലെ ആ അടിയന്തര അലേര്‍ട്ട് ലഭിച്ചതില്‍ ഞാന്‍ അസ്വസ്ഥനായിരുന്നു,' അദ്ദേഹം എഴുതി. 'യഥാര്‍ത്ഥ അടിയന്തര സാഹചര്യങ്ങളില്ലെന്ന് ഞാന്‍ ആശ്വസിക്കുമ്പോള്‍, ഇതുപോലുള്ള ഒരു തെറ്റ് സംഭവിച്ചതില്‍ ഞാന്‍ അസ്വസ്ഥനാണ്. ബന്ധപ്പെട്ടവരുമായി ഞാന്‍ സംസാരിച്ചു. സമഗ്രമായ ഒരു അന്വേഷണം നടക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.'

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code