Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മരട് ഫ്‌ളാറ്റ്: നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു

Picture

കൊച്ചി : മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച 4 ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ആദ്യത്തെതായ കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫാ സെറീന്‍ ഇരട്ട ടവറുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കേരളത്തില്‍ ഇത്തരത്തില്‍ പൊളിച്ചു നീക്കുന്ന ആദ്യ ഫ്‌ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി. മുന്‍നിശ്ചയിച്ചതില്‍ നിന്ന് അല്‍പം സമയമാറ്റത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

 

രണ്ടാം സൈറണ്‍ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടര്‍ന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിലും സ്‌ഫോടനങ്ങള്‍ നടത്തി. ഇവിടെ രണ്ടു ടവറുകളും തകര്‍ന്നു വീണു.

 

രാവിലെ 9.30 ന് മുന്‍പു ഫ്‌ലാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു.
ന്മ 200 മീറ്റര്‍ ചുറ്റളവിലെ പ്രാദേശിക റോഡുകളില്‍ 10.30 മുതല്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് പൊളിക്കല്‍ നടപടികളിലേക്കു കടന്നത്. നാവികസേനാ ഹെലികോപ്റ്റര്‍ നിരീക്ഷണവും നടത്തി.

 

തേവര– കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ഇത് ഫ്‌ലാറ്റുകള്‍ പൊളിച്ചതിനു പിന്നാലെ ഒഴിവാക്കി.

ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകള്‍ ഞായറാഴ്ചയാണ് തകര്‍ക്കുക

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code