Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി ചാനല്‍ ഗ്ലോബല്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. കേരളമിപ്പോള്‍ നിക്ഷേപക പ്രോല്‍സാഹന കേന്ദ്രമെന്ന് മുഖ്യമന്ത്രി

Picture

കൊച്ചി: ഒരു പതിറ്റാണ്ടായി അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രൗഢഗംഭീരമായ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ വേദിയില്‍ വച്ച് നടത്തി. ഹൈബി ഈഡന്‍ എംപി പ്രവാസി ചാനല്‍ ഗ്ലോബലിന്റെ ആപ്പ് പ്രകാശനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി വാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം അധ്യക്ഷനായിരുന്നു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളില്‍, മാനേജിംങ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

നിക്ഷേപ പദ്ധതികളുമായെത്തിയ ആര്‍ക്കെങ്കിലും ദുരനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അത് മറക്കണമെന്നും കേരളമിപ്പോള്‍ നിക്ഷേപക പ്രോല്‍സാഹന സംസ്ഥാനമായി മാറിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രവാസി ഗ്ലോബല്‍ ലോഞ്ച് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരില്‍ ബന്ധപ്പെടാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

പ്രവാസി ഗ്ലോബല്‍ ചെയര്‍മാന്‍ വര്‍ക്കി എബ്രഹാം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളില്‍, മാനേജിംങ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രശസ്ത സിനിമ നിര്‍മാതാവ് സാബു ചെറിയാന്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോര്‍ജ് കാക്കനാട്ട്, വ്യെവസായ പ്രമുഖരായ ദിലീപ് വെര്‍ഗീസ്, സാജ് റിസോര്‍ട് ഉടമ സാജന്‍, ജിബി പാറക്കല്‍, ബി ജെ പി നേതാവ് അനോജ് റാന്നി, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, പോള്‍ കറുകപ്പള്ളില്‍, ബാബു സ്റ്റീഫന്‍, അലക്‌സ് വിളനിലം, അനിയന്‍ ജോര്‍ജ്, ജോസ് മണക്കാട്ട്, ജോസ് പുന്നൂസ്, ഏഷ്യാനെറ്റ് യൂ എസ് എ പ്രതിനിധി ഷിജോ പൗലോസ്, ഗള്‍ഫ് ഇന്ത്യന്‍സ് ന്യൂസ് പോര്‍ട്ടല്‍ പ്രസാധകരായ പി.സുകുമാരന്‍, പ്രതാപ് നായര്‍, രാജീവ് വാരിയര്‍, സ്റ്റീഫന്‍ ഊരാളില്‍, ടോമി ഊരാളില്‍ കൂടാതെ അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളായ ഫോമാ,ഫൊക്കാനാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി പ്രവാസ ലോകത്തെ നിരവധി സംഘടനകളുടെ ഭാരവാഹികളും മലയാളി വ്യവസായികളും പരിപാടിയില്‍ പങ്കെടുത്തു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പ്, ഫ്‌ലാവെര്‍സ് ടിവി യു എസ് എ ചീഫ് ബിജു സഖറിയ, രേഖ നായര്‍, ഗള്‍ഫ് മേഖലയില്‍ നിന്ന് സോമന്‍ ബേബി, വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആനി ലിബു, നോര്‍ക്ക റൂട്ട്‌സ് മുന്‍ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ലോക കേരള സഭാംഗവും ഓസ്‌ട്രേലിയയിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ ജോണ്‍സണ്‍ മാമലശേരി, സിനിമാ താരം ബൈജു സ്റ്റീഫന്‍, സൂര്യ ഗ്രൂപ്പ് എംഡി മനോജ് ആന്‍റണി, പറക്കാട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രകാശ് പറക്കാട്ട്, തേവര എസ്.എച്ച് കോളേജ് മാധ്യമ വിഭാഗം തലവന്‍ ബാബു ജോസഫ് കൂ ടാതെ 24 ന്യൂസ് പ്രതിനിധികളും മറ്റു മീഡിയ പ്രവര്‍ത്തകരും ചടങ്ങുകളില്‍ സജീവ സാന്നിധ്യമായിരുന്നു.

 

ആപ്പ് , പ്ലേ സ്റ്റോറുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ംംം.ുൃമ്മശെരവമിിലഹ.രീാ ബ്രൗസ് ചെയ്തും ലോകെത്തെവിടെയിരുന്നും പ്രവാസി ചാനല്‍ കാണാനാകും. അമേരിക്കയിലെ വിവിധ പ്ലാറ്റ് ഫോമുകളിലും ഒ.ടി.ടി കളിലും ചാനല്‍ ലഭ്യമാണ്.

 

പ്രവാസി ചാനല്‍ ഗ്ലോബല്‍ ഇനി മുതല്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ വാര്‍ത്തകളും എല്ലാ രാജ്യങ്ങളിലും നടക്കുന്ന പരിപാടികളും സംപ്രേക്ഷണം ചെയ്യാന്‍ സജ്ജമാണ്. ഐ ഫോണ്‍, അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ കൊണ്ട് വീഡിയോ എടുത്താലും അത് അയച്ചാല്‍ പ്രവാസി ചാനല്‍ ഗ്ലോബല്‍ വഴി അത് നല്‍കാനുള്ള സജ്ജീകരണവും ആയി കഴിഞ്ഞു. പ്രശസ്ത പിന്നണി ഗായിക മനിഷയുടെ പ്രാര്‍ത്ഥന ഗാനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ ട്രൈസ്റ്റാര്‍ +19176621122 (USA)
ബിജു ആബേല്‍ ജേക്കബ് 7025140000 (India)
വാര്‍ത്തകളും വിഡിയോകളും അയക്കേണ്ട വിലാസം news@ pravasichannel.com

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code