Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൃതസംസ്കാര ഓര്‍ഡിനന്‍സ് കത്തോലിക്കാ സഭാവിഭാഗങ്ങളെ പ്രതിസന്ധിയിലാക്കും; തിരുത്തലുകള്‍ വേണം: ലെയ്റ്റി കൗണ്‍സില്‍

Picture

കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളിലെ മൃതസംസ്കാര തര്‍ക്കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഓര്‍ഡിനന്‍സില്‍ കേരളത്തിലെ ക്രൈസ്തവസഭകളെ ഒന്നാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത് കത്തോലിക്കാസഭയുള്‍പ്പെടെ ഇതര ക്രൈസ്തവ വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ക്രിസ്ത്യന്‍ നിര്‍വചനത്തില്‍ അടിയന്തര തിരുത്തലുകള്‍ വരുത്തണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



മൃതദേഹം വെച്ചുള്ള യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുടെ വിലപേശലുകള്‍ക്ക് അവസാനമുണ്ടാക്കാന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ഇതര ക്രൈസ്തവ വിഭാഗങ്ങളെയും സഭാസംവിധാനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നത് നീതികേടും നിയമവിരുദ്ധവുമാണ്. നിലവിലുള്ള ഓര്‍ഡിനന്‍സ് അനുസരിച്ച് മൃതസംസ്കാര ശുശ്രൂഷകള്‍ ആര്‍ക്കും ചെയ്യാം. വൈദികരുടെ ആവശ്യമില്ല. കത്തോലിക്കാസഭ പരിപാവനമായി കരുതുന്ന സെമിത്തേരി എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി മാറും. ഇടവകാംഗം ആരാണെന്നും കര്‍മ്മങ്ങള്‍ ചെയ്യുന്നയാളും സെമിത്തേരിയുടെ ഉടമസ്ഥതയുള്ള പള്ളിയും തമ്മിലുള്ള ബന്ധമെന്തെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല.



ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്ന ക്രിസ്ത്യന്‍ എന്ന നിര്‍വ്വചനം ഭേദഗതി ചെയ്ത് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നാക്കണം. മൃതസംസ്കാരങ്ങള്‍ സംബന്ധിച്ച് സുസ്ഥിരവും വ്യക്തവുമായ നടപടിക്രമങ്ങളും പ്രാര്‍ത്ഥനാശുശ്രൂഷകളുമുള്ള കത്തോലിക്കാസഭയ്ക്ക് ഈ നിയമം വെല്ലുവിളിയുയര്‍ത്തുന്നതാണ്. ചര്‍ച്ച് ആക്ടിന്റെ കരടുരേഖയില്‍ സൂചിപ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍സ് നിര്‍വ്വചനമായ ബൈബിള്‍ വിശ്വസിക്കുന്ന മാമ്മോദീസ മുങ്ങിയ എല്ലാ ആളുകളും എന്ന ഓര്‍ഡിനന്‍സ് നിര്‍വ്വചനം അവ്യക്തവും അപൂര്‍ണ്ണവും കത്തോലിക്കാ വിശ്വാസാചാരാനുഷ്ഠാനങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവുമാണ്. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഇറക്കിയ ഈ ഓര്‍ഡിനന്‍സ് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി തിരുത്തപ്പെടുന്നില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഭരണഘടന അനുശാസിക്കുന്ന മതപരമായ അധികാരത്തിന്മേലുള്ള കടന്നുകയറ്റം എന്ന നിലയില്‍ ഈ ഓര്‍ഡിനന്‍സ് തിരുത്തലുകള്‍ക്ക് വിധേയമാക്കുന്നില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കത്തോലിക്കാസഭയുടെ ഇടവകകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code