Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്

Picture

കൊച്ചി : വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വിസി) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്കു റോമിലെ തിരുസംഘം അനുമതി നല്‍കി. മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ ഫാ. വര്‍ക്കി കാട്ടറാത്ത് 22–ാം വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു.

 

ഇടമറ്റം, തത്തംപള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂര്‍, വിളക്കുമാടം, എഴുപുന്ന, വൈക്കം ഇടവകകളില്‍ സേവനം ചെയ്തു. മുത്തോലി, വൈക്കം എന്നീ കര്‍മലീത്താ മഠങ്ങളിലെയും ചമ്പക്കര ആരാധന മഠത്തിലെയും ചാപ്ലെയിനായും പിന്നീട് ആരാധനാ സഭയുടെ പ്രഥമ പൊതു ശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു. 1904 നവംബര്‍ 20നു മറ്റു മൂന്നു വൈദികരോടൊപ്പം തോട്ടകത്ത് വിന്‍സന്‍ഷ്യന്‍ സഭയ്ക്കു രൂപം നല്‍കി. 1968 ഫെബ്രുവരി 11നു പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ 18 രാജ്യങ്ങളിലായി 565 വൈദികരുണ്ട്; 200ല്‍പരം വൈദിക വിദ്യാര്‍ഥികളും.

 

പോപ്പുലര്‍ മിഷന്‍ ധ്യാനം, ധ്യാന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക സമ്പര്‍ക്ക, അജപാലന പ്രവര്‍ത്തനങ്ങളാണ് സഭയുടെ മുഖ്യ ദൗത്യങ്ങള്‍. ഫാ. വര്‍ക്കി കാട്ടറാത്തിന്റെ ഭൗതിക ശരീരം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. വിശുദ്ധ നാമകരണത്തിനായുള്ള അതിരൂപതാ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ പറഞ്ഞു.

 

ഫാ. വര്‍ക്കി കാട്ടറാത്ത് : ജീവിതരേഖ

 

ജനനം: 1851 ഒക്ടോബര്‍ 13
പൂഞ്ഞാര്‍ കാട്ടറാത്ത് ഉതുപ്പ് ചാണ്ടിയുടെയും
ത്രേസ്യാമ്മയുടെയും മകന്‍.
പൗരോഹിത്യം: 1873
സന്യാസം: 1904
മരണം: 1931 ഒക്ടോബര്‍ 24

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code