Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14-ന്

Picture

ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം 2019 ഡിസംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ (Mary Queen of Heven Catholic Church, 426 N, West Ave, Elmhurst, Illinois- 60126) വച്ചു ആഘോഷിക്കുന്നു.

 

ഫാ. ടോം രാജേഷ് പള്ളിയില്‍, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഡിസംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും തുടര്‍ന്നു പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടിക്ക് തുടക്കംകുറിച്ച് സാന്റായുടെ വരവേല്‍പും, ക്രിസ്തുമസ്് കരോളും, കലാപരിപാടികളും, ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.

 

പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും, ഭാരവാഹികളും എല്ലാ ചിക്കാഗോ ലാറ്റിന്‍ കാത്തലിക് അംഗങ്ങളേയും, മറ്റ് സമൂഹത്തിലെ സ്‌നേഹിതരേയും ഈ ക്രിസ്തുമസ് ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്തു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172), ജോമോന്‍ പണിക്കത്തറ (630 373 2134), ബിനു അലക്‌സ് (630 217 6778), വിജയ് വിന്‍സെന്റ് (847 909 1252).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code