Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രോഗമുക്തമായ ജീവിതത്തിന് ഏക മാര്‍ഗ്ഗം തനതു രീതിയിലുള്ള ഭക്ഷണം അല്‍മാഇദ ചെയര്‍മാന്‍ സാദിഖ് കടവില്‍

Picture

ഫിലാഡെല്‍ഫിയ: ലോകത്തിന്റെ ഏതു ഭാഗത്തായാലും മനുഷ്യന്റെ ഭക്ഷണ രീതിയാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതെന്നും കലര്‍പ്പില്ലാത്തതും തനതു രീതിയിലുള്ളതുമായ ഭക്ഷണ രീതി ഏറ്റവും വൃത്തിയോടു കൂടി ' പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിലെ പ്രശസ്ത ഫുഡ് ബ്രാന്‍റ് ആയ അല്‍മാഇദയുടെ ചെയര്‍മാന്‍ സാദിഖ് കടവിലും പത്‌നിയും കമ്പനി ഫിനാന്‍സ് ഡയറക്ടറുമായ ഉമൈബാന്‍ സാദിഖും പറഞ്ഞു.
ഇന്ത്യയിലെ തനത് വിഭവമായ ബിരിയാണിയെ ആദ്യമായി യന്ത്രസഹായത്താല്‍ നിര്‍മ്മിച്ച് വിതരണം നടത്തി ചരിത്രം സൃഷ്ടിച്ച ഗ്രൂപ്പാണ് അല്‍മാഇദ എത്ത്‌നിക് ഫുഡ്‌സ് .

 

ബിരിയാണി മീല്‍ മാത്രമല്ല ഓരോ ഭക്ഷണ സംസ്കാരങ്ങളിലുമുള്ള തനത് ഭക്ഷണ രീതികളെ അടുത്തറിയുന്നതിനും അല്‍മാഇദയുടെ ബ്രാന്‍റിങ്ങ് വികസിപ്പിക്കുന്നതിനുമായി ഹൃസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ ഇവര്‍ ഫിലാദെല്‍ഫിയയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

 

അനാരോഗ്യകരമായ ജങ്ക് ഫുഡ് സംസ്കാരത്തിന് നാട്ടില്‍ കടുത്ത നിയന്ത്രങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ പുതുതായി അല്‍മാഇദ അവതരിപ്പിക്കുന്ന തനതു രീതിയിലുള്ള ബ്രഡ് മീല്‍ കോമ്പോകള്‍ക്ക് ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും ഒരേ പോലെ തന്നെ വലിയ വിപണന സാധ്യതകള്‍ ഉണ്ടെന്ന് ഇവര്‍ അറിയിച്ചു.

 

* അരിയും വിവിധ തരം മാംസങ്ങളും സമ്മിശ്രമാക്കിയ ലോകത്തെ എല്ലാ തരം ബിരിയാണികള്‍.

* മാംസവും പച്ചക്കറികളും വിവിധ തരം ബ്രഡുകളും ചേര്‍ന്ന എല്ലാതരം ബ്രഡ് മീല്‍ കോമ്പോകള്‍.

* അരിയിലും ഗോതമ്പിലും തയ്യാറാക്കുന്ന ഇന്ത്യന്‍ ബ്രഡുകളെ വീണ്ടും വാഴയിലയില്‍ പൊതിഞ്ഞ് നീരാവിയില്‍ തയ്യാര്‍ ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഹെല്‍ത്തിയായ RAZIM_BANN എന്ന ഏറ്റവും വിശിഷ്ട വിഭവം.

 

ഇതെല്ലാമാണ് അല്‍മാഇദയുടെ ഇപ്പോഴത്തെ Product Range ല്‍ ഉള്ളത്.

 

അനുദിനം ഉല്‍പന്നങ്ങളുടെ ശ്രേണി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന അല്‍മാഇദയുമായി ചേര്‍ന്ന് ബിസിനസ്സ് രംഗത്തു വരാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് USA യിലുള്ളവര്‍ ഈ നമ്പറിലും സന്തോഷ് അബ്രഹാം +1 ( 215 ) 6056914, സാബു സ്കറിയ +1 (267 ) 9807 923, സിറാജ് +1 (267) 2585282 നമ്പറുകളിലേക്കും Canada യില്‍ ഉള്ളവര്‍ സോണി അബ്രഹാം +1 ( 647 ) 5753007 നമ്പറിലേക്കും വിളിക്കുക.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code