വാഷിങ്ടണ്‍: യു.എസില്‍ കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ജൂഡി സ്റ്റാന്‍ലി(23), വൈഭവ് ഗോപിഷെട്ടി(26) എന്നിവരാണ് നവംബര്‍ 28ന് സൗത്ത് നാഷ്വില്ലെയിലെ ടെന്നിസിയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ട്രക്ക് ഇവര്‍ സഞ്ചരിച്ച നിസാന്‍ സെന്ട്ര കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
ടെന്നിസി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് അഗ്രികള്‍ചറിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ജൂഡി സ്റ്റാന്‍ലി ഫുഡ് സയന്‍സില്‍ ബിരുദാനന്തര ബിരുദവും വൈഭവ് ഗോപിഷെട്ടി ഡോക്ടറേറ്റും ചെയ്യുകയായിരുന്നു. ഇവരുടെ സംസ്കാര ചടങ്ങുകള്‍ക്കായി 42000 ഡോളര്‍ സര്‍വകലാശാല വിദ്യര്‍ഥികള്‍ ചേര്‍ന്ന് സംഘടിപ്പിച്ചു നല്കി.
അപകടത്തിന് കാരണമായ പിക്ക്അപ് ട്രക്കിന്‍െറ ഉടമ ഡേവിഡ് ടോറസ്(26) പൊലീസില്‍ കീഴടങ്ങി. ചോദ്യങ്ങള്‍ക്ക് ടോറസ് ഉത്തരം നല്‍കുന്നില്ലെന്നും ഇയാളുടെ ഡി.എന്‍.എ സാമ്പിള്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Comments