Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിരന്തരം വേട്ടയാടപ്പെടുന്ന സ്ത്രീ (മോന്‍സി കൊടുമണ്‍)

Picture

സ്ത്രീ അമ്മയാണ് ഭൂമിദേവിയാണ് ലക്ഷ്മീദേവിയാണ് വീടിന്റ വിളക്കാണ് എന്നൊക്കെ കെട്ടിഘോഷിക്കുന്ന ഭാരതത്തില്‍ ഇന്ന് പന്ത്രണ്ടു മിനിറ്റില്‍ ഒരു സ്ത്രീ പീഡിക്കപ്പെടുന്നു.അടുത്തയിടെ ഹൈദരബാദില്‍ തെലുങ്കാനയില്‍ നടന്ന ഹൃദയഭേദകമായ സംഭവം .നോക്കു ഒരു വനിതാ ഡോക്ടറെ ഒരു പറ്റം കാമ ഭ്രാന്തന്‍മാര്‍ ലൈംഗികമായി നശിപ്പിച്ച തിനു ശേഷം അവളെ കത്തിക്കരിച്ചു ചാമ്പലാക്കി .കവല ചട്ടമ്പിമാര്‍ക്കും രാഷ്ടീയ കോമാളികള്‍ക്കും ഗുരുക്കന്‍മാര്‍ക്കും ഒരു ഉപഭോഗവസ്തുവായി സ്ത്രീ വര്‍ഗ്ഗം മാറ്റപ്പെട്ടിരിക്കുന്നു. ആത്മീയ ഏകാന്തതയുടെ കൂടാരമായ കന്യാസ്ത്രീ മഠങ്ങളേയും
ഈ കഴുകന്‍മാര്‍ പിച്ചിച്ചീന്താന്‍ തുടങ്ങിക്കഴിഞ്ഞു.ഇതവസാനിപ്പിക്കണം നമ്മുടെ കുഞ്ഞുങ്ങളും സ്ത്രീകളും സമാധാനമായി ചാരിത്ര്യം നഷ്ടപ്പെടാതെ മാന്യമായി ഈ ലോ കത്ത് ജീവിക്കണം എന്താണ് പ്രതിവിധി .നമ്മളെ ഭരിക്കുന്ന ഭരണകര്‍ത്താക്കന്‍മാര്‍ ഇതില്‍ കുലംകഷമായി തല പുകഞ്ഞ് ചിന്തിക്കേണ്ടിയിരിക്കുന്നു.

 

ഒന്നാമതായി പ്രതികള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കുന്നില്ല. പലരുടേയും രാഷട്രീയ ഇടപെടല്‍ മൂലം പ്രതികള്‍ രക്ഷപെടുന്നു .വാളയാര്‍ സംഭവം തന്നെ ഉദാഹരണമായി എടുക്കാം .ഗോവിന്ദച്ചാമി ജയിലില്‍ പോയി കൊഴുത്തുവെന്നല്ലാതെ എന്തു ശിക്ഷയാണ് അവന് ലഭിച്ചത്. പൂവരണി ,സൂര്യനെല്ലി കവിയൂര്‍ ,കോതമംഗലം 'ഇതൊക്കെ പീഡനത്താല്‍ പേരുകേട്ട സ്ഥലങ്ങളാണ് അതിലപ്പുറം ആരാണ് ഇവിടുത്തെ കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടതെന്ന് ആര്‍ക്കുമറിയില്ല. എത്രയോ അഭയമാര്‍ കൊല്ലപ്പെട്ടിരിക്കുന്നു .ഒന്നിനും ഒരു തുമ്പു കിട്ടുന്നില്ല .പോലീസിന് മൂക്കുകയര്‍ഇടുന്ന രാഷ്ടീയക്കാരും അവര്‍ക്ക് കോടികണക്കിന് പണം നല്‍കിപോഷിപ്പിക്കുന്ന ചില ചെറ്റകളും നമ്മുടെ നാട്ടില്‍ വിളയാടുമ്പേള്‍ വേട്ടക്കാരന്‍ വീണ്ടും വിലസി നടന്ന് അവന്‍ അടുത്ത ഇരയെ വേട്ടയാടുവാനുള്ള തന്ത്രം മിനഞ്ഞെടുക്കുന്നു.. ഇതിന്റെ രതിസുഖ പങ്ക് പോലീസുകാരനും ചിലപ്പോള്‍ രാഷ്ടീയക്കാരനും ലഭിച്ചു കാണുവാനും വഴിയുണ്ട് .അപ്പോള്‍ രാഷ്ടീയക്കാരനും പോലീസുകാരനും കൂടി നടത്തുന്ന ഒരു കൂട്ടുകൃഷി സമ്പ്രദായമാണ് ഇവിടെ നടക്കുന്ന സകല പീഡനങ്ങള്‍ക്കും ഉത്തരവാദിയെന്ന് എനിക്ക് പറയേണ്ടി വരും.

 

ഈ ഒത്തുകളി അവസാനിപ്പിക്കുന്നില്ലെങ്കില്‍ സ്ത്രീ പീഡനം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുക മാത്രമല്ല ഒരു പ്രതിക്കും ശരിയായ ശിക്ഷ ലഭിക്കുകയുമില്ല. രാഷ്ടീയത്തിലുള്ള ബലാല്‍സംഗവീരന്മാരെ അവര്‍ തന്നെ രക്ഷിക്കുന്ന വേലി വിളവു തിന്നുന്ന കാഴ്ച്ച പട്ടാപ്പകല്‍ നാം കണ്ടു കഴിഞ്ഞു. അതുപോലെ മതങ്ങളിലുള്ള പീഡന വീരന്‍മാരെ അവരും അവരുടെ പണച്ചാക്കുകള്‍ കൊണ്ട് രക്ഷപെടുത്തുന്നു

ഇതിനു മാറ്റം ഉണ്ടാകണം.

 

എങ്ങനെ.? കുമിഞ്ഞുകൂടുന്ന പണം എവിടെ നിന്നു വരുന്നു.അഡ്മിഷനു വാങ്ങുന്ന കോഴക്കു കണക്കില്ല ഇതൊക്കെ ശരിയായി തിട്ടപ്പെടുത്തി ജനങ്ങള്‍ക്കുമനസ്സിലാകണമെങ്കില്‍ ചര്‍ച്ച് ആക്ട് ബില്‍ നടപ്പില്‍ വരുത്തണം. എല്ലാം ജനങ്ങളുടെ പൈസയെങ്കില്‍ നിങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കാതെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. ചുരുക്കം പറഞ്ഞാല്‍ കുമിഞ്ഞുകൂടുന്ന പണ മൂലം കുറ്റവാളികള്‍ രക്ഷപെടുന്നു .നമുക്ക് ഒരു മാറ്റം പ്രതീക്ഷിക്കാം.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code