Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജോസ് തടവനാല്‍ സിഎംഐ (70) നിര്യാതനായി

Picture

പൂഞ്ഞാര്‍: സിഎംഐ സഭ കോട്ടയം സെന്‍റ് ജോസഫ് പ്രൊവിന്‍സ് കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് കാര്‍മല്‍ ഭവനാംഗമായ ഫാ. ജോസ് തടവനാല്‍ (70) നിര്യാതനായി.

 

സംസ്കാരം ബുധനാഴ്ച രണ്ടിന് പൂഞ്ഞാര്‍ ചെറുപുഷ്പം ആശ്രമദേവാലയത്തില്‍. പൂഞ്ഞാര്‍ തടവനാല്‍ പരേതരായ കുര്യന്‍ റോസമ്മ ദമ്പതികളുടെ മകനാണ്. 1980 ഏപ്രില്‍ 12ന് പൗരോഹിത്യം സ്വീകരിച്ചു. മാന്നാനം കെഇ കോളജിലും ബംഗളൂരു ക്രൈസ്റ്റ് കോളജിലും മനഃശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന ജോസച്ചന്‍ ദീര്‍ഘനാള്‍ സിഎംഐ സഭയുടെ മേജര്‍ സെമിനാരിയായ ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിലും പഠിപ്പിച്ചിട്ടുണ്ട്. 198493 കാലയളവില്‍ അമേരിക്കയില്‍ സേവനംചെയ്തു.

 

സഹോദരങ്ങള്‍: ഡെയ്‌സി കന്നുവെട്ടിയില്‍ (വയലാ), ജോയി കുര്യന്‍ (ഷിക്കാഗോ), സാബു കുര്യന്‍ (ഷിക്കാഗോ), ബെന്നി കുര്യന്‍ (ഷിക്കാഗോ), ഡാര്‍ളി ജോണ്‍ പാലയ്ക്കാമറ്റത്തില്‍ (ഹൂസ്റ്റണ്‍), പരേതരായ വത്സമ്മ ജോസഫ് മുണ്ടിയാനിക്കല്‍ (ഷിക്കാഗോ), ഇമ്മാനുവല്‍ കുര്യന്‍ (പൂഞ്ഞാര്‍). മൃതദേഹം ബുധനാഴ്ച രാവിലെ 8.30 മുതല്‍ പൂഞ്ഞാര്‍ ചെറുപുഷ്പം ആശ്രമദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code