Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വളര്‍ത്തു നായയെ ചുംബിച്ചയാള്‍ അണുബാധയേറ്റ് മരിച്ചു

Picture

ബര്‍ലിന്‍: വളര്‍ത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ജര്‍മന്‍കാരന് ദാരുണാന്ത്യം. ജര്‍മനിയിലെ ബ്രേമന്‍ നഗരത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 63 കാരനായ ഒരു ജര്‍മന്‍കാരനാണ് വളര്‍ത്തു നായയുടെ മുത്തം കൊണ്ട് ജീവന്‍ നഷ്ടമായത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി.

 

പനിയില്‍ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു. ത്വക്കില്‍ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവില്‍ കിടന്ന് ഈ മുതിര്‍ന്ന പൗരന്‍ യാത്രയായി. നായയുടെ ചുംബനത്തില്‍ നിന്ന് പകര്‍ന്നത് CAPNOCYTOPHAGE CANIMORSUS എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

 

നായ്!ക്കള്‍ക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങള്‍ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code