Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: വന്‍ പ്രതിക്ഷേധം

Picture

ഹൈദരാബാദ്: വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈദരാബാദില്‍, പ്രതികളെ കസ്റ്റഡിയില്‍വെച്ച പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധമിരമ്പി. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളുമടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് ഷാദ്‌നഗര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചത്.

 

വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് തീകൊളുത്തിയത്. സംഭവത്തില്‍ ലോറി ജീവനക്കാരായ നാലു യുവാക്കളാണ് അറസ്റ്റിലായത്. ഹീനമായ കൊലപാതകത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. ഇര അനുഭവിച്ച വേദന, കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് പ്രതികളും അനുഭവിക്കണമെന്നും ഇവര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കണമെന്നുമെല്ലാം പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. ഇതിനിടെ, പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് പ്രാദേശിക കോടതിയിലെ അഭിഭാഷകര്‍ പ്രഖ്യാപിച്ചു.

 

നഗരപ്രാന്തത്തിലെ ഷാദ്‌നഗറില്‍ ടോള്‍ പ്ലാസക്കരികില്‍ യുവതി സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതുകണ്ട പ്രതികള്‍, മദ്യപാനത്തിനിടെ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതി പോയശേഷം പ്രതികളിലൊരാള്‍ സ്കൂട്ടറിന്‍െറ കാറ്റഴിച്ചുവിട്ടു.

 

പിന്നീട് യുവതി തിരിച്ചുവന്നപ്പോള്‍ മറ്റൊരു പ്രതി, ടയര്‍ നന്നാക്കാന്‍ സഹായിക്കാം എന്നു പറഞ്ഞ് സമീപിക്കുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് മറ്റു പ്രതികള്‍ തുറിച്ചുനോക്കുന്നത് കണ്ട് ഭയന്ന യുവതി, അപരിചിതന്‍െറ സഹായം സ്വീകരിക്കാന്‍ നിര്‍ബന്ധിതയായി. ടയറില്‍ കാറ്റുനിറച്ച് കൊണ്ടുവരാം എന്ന് വാഗ്ദാനം ചെയ്ത് പ്രതി സ്കൂട്ടറുമായി പോയപ്പോള്‍ യുവതി ടോള്‍ പ്ലാസക്കു സമീപം കാത്തുനിന്നു.

 

കട അടച്ചുപോയി എന്നും പറഞ്ഞ് ഇയാള്‍ തിരിച്ചുവന്നു. തുടര്‍ന്ന് മറ്റു പ്രതികളും ഒപ്പംചേര്‍ന്ന് യുവതിയെ ബലമായി പിടികൂടി സമീപത്തെ ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബലപ്രയോഗത്തില്‍ ശ്വാസംമുട്ടി യുവതിയുടെ ജീവന്‍പോയി. തുടര്‍ന്ന് മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു പൊലീസ് പറഞ്ഞു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code