Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തിൽ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിൽ ജസ്റ്റിസ് ഫോർ ഓൾ (JFA) പ്രതിഷേധിച്ചു   - കോശി ഉമ്മൻ ടി

Picture

ന്യൂ ജേഴ്‌സി : സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമായി കേരളത്തിൽ  അടുത്തയിടെ ഓർത്തഡോൿസ് യാക്കോബായ സഭാ തർക്കത്തിന്റെ  ഭാഗമായി പല  ഇടവകകളിലും    മൃതദേഹം സംസ്കരിക്കുന്നതിനോട് അനുബന്ധിച്ചു  നടന്ന  ചേരി തിരിഞ്ഞുള്ള പോരാട്ടത്തിലും  ,    മൃത ശരീരത്തിനോട്  കാണിച്ച  കടുത്ത  അനാദരവിലും നവംബർ 26 ന് ചേർന്ന ജസ്റ്റീസ് ഫോർ ഓൾ മനുഷ്യാവകാശ സംഘടനയുടെ എക്സിക്യൂടീവ് യോഗം ശക്തമായ പ്രതിഷേധവും, അതൃപ്തിയും  രേഖപ്പെടുത്തുകയും , വളരെ നിർഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തിൽ  ഐക്യരാഷ്ര സംഘടനയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം  ഇക്കാര്യത്തെ കുറിച്ച്  സമഗ്രമായി  അന്വേഷിക്കുവാനും  ,  മൃതശരീരത്തെ  സംബന്ധിച്ചുള്ള  വളരെ അപലനീയമായ ഇത്തരം  മനുഷ്യാവകാശ ലംഘനങ്ങൾ   ആവർത്തിക്കാതിരിക്കാൻ   തുടർനടപടികൾ സ്വീകരിക്കുവാൻ   ബന്ധപ്പെട്ട ഇൻഡ്യാ , കേരളാ സർക്കാരുകൾക്ക്‌  നിവേദനം സമർപ്പിക്കുവാനും തീരുമാനമായി



സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന് ശാശ്വതമായ  പരിഹാരമാർഗം  കണ്ടെത്തുവാൻ  ഇന്ത്യയിലേയും, അമേരിക്കയിലേയും ഉൾപ്പെടെയുള്ള   യാക്കോബായ ഓർത്തഡോക്സ്  സഭാനേതാക്കളും, മെത്രാപ്പോലീത്തമാരും ഉടനടി  ചർച്ചകൾക്ക്  മുൻകൈ എടുക്കണമെന്നും , അന്താരാഷ്ട്ര  മനുഷ്യാവകാശ നിയമങ്ങൾക്കു വിധേയമായി,  സംഘട്ടനങ്ങൾക്കു വഴിതുറന്നു കൊടുക്കാതെ , സമാധാനപരമായി , ഇന്ത്യയിൽ നിലവിൽ നിൽക്കുന്ന നിയമങ്ങളും, ഇടവക ജനങ്ങളുടെ അഭിപ്രായങ്ങൾ   മാനിച്ചുകൊണ്ടും  ക്രിസ്തീയ സഭകളുടെ അന്തസ് ഉയർത്തിപിടിച്ചുള്ള    ശാശ്വത  പരിഹാര മാര്ഗങ്ങളിലേക്കു  സഭാനേതൃത്വം   എത്തണമെന്നും,   ഇക്കാര്യത്തിൽ  JFA സംഘടയുടെ എല്ലാ സഹകരണവും  ഉണ്ടാവുമെന്നും ഭാരവാഹികൾ ഉറപ്പു കൊടുത്തു



സന്പൂർണ സാക്ഷരത കൈ വരിച്ചു , ഉദാത്തമായ സാംസ്‌കാരിക പൈതൃകം  കൈമുതലുള്ള കേരള ജനത  ,  ലോകമെമ്പാടും മലയാളികൾ  വൈവിധ്യമാർന്ന കർമ്മ മണ്ഡലങ്ങളിൽ  ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച്  വെന്നിക്കൊടി പാറിച്ചു മുന്നേറുന്ന ഈ നാളുകളിൽ , സഭാതർക്കത്തിന്റെ  ഭാഗമായി  കേരളത്തിൽ മൃതശരീരത്തെ അവഹേളിക്കും വിധമുള്ള  നിഷ്ടൂര പ്രവർത്തികളിൽ ഏർപ്പെടുന്നത്   പ്രബുദ്ധരായ മലയാളി സമൂഹത്തിനു    ലജ്ജാവഹമാണെന്നും , ഇത്തരത്തിൽ   കാര്യങ്ങൾ കൈവിട്ടുപോകുന്നതിലുള്ള  ഉൽകണ്ഠയും  ആശങ്കയും  JFA എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കുവച്ചു.



ജെ എഫ് എ ചെയർമാൻ തോമസ് മൊട്ടക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ചെയർമാൻ തോമസ് കൂവള്ളൂർ , പ്രസിഡന്റ് പ്രേമ തെക്കേക്ക്, ജനറൽ സെക്രട്ടറി കോശി ഉമ്മൻ ടി , PRO തങ്കം അരവിന്ദ് , വൈസ് പ്രസിഡന്റ്  വർഗീസ് മാത്യു (മോഹൻ) , ഡയറക്ടർമാരായ ഗോപിനാഥ കുറുപ്പ്, പി പി ചെറിയാൻ , ഉപദേശക സമിതി അംഗങ്ങളായ ജോയിച്ചൻ പുതുക്കുളം, ചെറിയാൻ ജേക്കബ്, ഷാജി എണ്ണശ്ശേരിൽ ,  ഓഡിറ്റർ ജോർജ് ജോസഫ്  എന്നിവർ പങ്കെടുത്തു.



വാർത്ത -  കോശി ഉമ്മൻ ടി,  ജനറൽ സെക്രട്ടറി  (ജെ എഫ് എ )

 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code