Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉയരങ്ങള്‍ കിഴടക്കുമ്പോഴും നാടിന് കാരുണ്യ വഴിയൊരുക്കി പോള്‍ പി.പറമ്പി   - പി പി ചെറിയാന്‍

Picture

ചിക്കാഗോ :അമേരിക്കയിലും ജനിച്ചു വളര്‍ന്ന കേരളത്തിലും സാമൂഹ്യ സാംസ്കാരിക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേത്വത്വം നല്‍കി ഉയരങ്ങള്‍ കിഴടക്കുമ്പോഴും നാടിന്റെ പ്രതിസന്ധികളിലും ദുരിതങ്ങളിലും കാരുണ്യത്തിന്റെ വഴിയൊരുക്കി പോള്‍ പി.പറമ്പി മാതൃകയാകുന്നു.

 

നാട് വിറങ്ങലിച്ച പ്രളയമുള്‍പ്പെടെ ദുരിതങ്ങളിള്‍ രാജ്യാന്തര സാദ്ധ്യതകളെ എകോപിപ്പിച്ച് പറമ്പി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധനേടിയിരുന്നു. 25 ലക്ഷം രുപയുടെ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ മാത്രം പോളിലുടെ കേരളം എറ്റ് വാങ്ങിയത്.

 

പ്രളയ സമയത്ത് അമേരിക്കലയിലായിരുന്ന പറമ്പി നാടിന്റെ അതിജിവനത്തിനായി ഒട്ടും സമയം കളയാതെ തന്നെ കേരളത്തിലേക്ക് പറന്നെത്തുകയായിരുന്നു.പ്രളയം എറെ ബാധിച്ച ചാലക്കുടി ഉള്‍പ്പെടെ ഓട്ടേറെ പ്രളയ ബാധിത മേഖലകളിലാണ് പൊതു പ്രവര്‍ത്തന കാലഘട്ടത്തിലെ തന്റെ സുഹത്തുക്കള്‍ക്കൊപ്പം സഹായ ഹസ്തവുമായി എത്തിയത്.

 

ഈ യാത്രക്കിടയിലാണ് പ്രളയത്തില്‍ വീടുപോലുമില്ലാതെ പാടേ തകര്‍ന്ന കാടുകുറ്റി പഞ്ചായത്തിലെ നിര്‍ദ്ദനകുടുംബത്തിന്റെ ദയനിയ സ്ഥിതി പോളിന്റെ ശ്രദ്ധയില്‍ പെടുന്നത്.ഇതിന് പുറമേ ഓട്ടേറെ കുടുംബങ്ങള്‍ക്ക് അതിജിവനത്തിനായി കിറ്റുകള്‍ വിതരണം ചെയ്തു പ്രവാസികളുടെ കരുതല്‍ നാടിന് പകരുകയായിരുന്നു.

 

ഷാജനെന്ന പെയ്ന്റിങ് തൊഴിലാളിയുടെ നിസഹായവസ്ഥക്കാണ് പോള്‍ പറമ്പിയിലുടെ ആശ്വാസമായത്.ചിക്കാഗോ മലയാളി സമൂഹവും ഇതര സംഘടനകളുമായി സഹകരിച്ചുണ്ടാക്കിയ 12 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മിച്ച വീടിന്റെ താക്കോല്‍ .പാളയം പറമ്പ് പള്ളി വികാരി ഫാ. ഡേവിസ് മൂലന്‍ ഷാജന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത്,പോള്‍ പി.പറമ്പി, ബിന ഫ്രാന്‍സിസ്, എം.ആര്‍.ഡേവിസ്,വര്‍ഗിസ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പഠന കാലത്തേ വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലുടെ പൊതു രംഗത്ത് ശ്രദ്ധിക്കപ്പെട്ട പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കിന്‍ഫ്രയുടെ രാജ്യാന്തര ബോര്‍ഡിലും അംഗമായിട്ടുണ്ട്.ഇതിന് പുറമേ രാഷ്ട്രിയ മേഖലയിലും ഓട്ടേറെ ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുണ്ട്.

 

1993 ല്‍ ഔദ്യോഗിക ജിവിതത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയെങ്കിലും നാട്ടിലെ ചെറിയ പരിപാടികളില്‍ നാടിനൊപ്പം നിന്നു ഉയരങ്ങള്‍ താണ്ടി പോള്‍ തനി നാട്ടിന്‍ പുറത്തുക്കാരനാകുന്നത്.പോളിന്റെ ജനസമ്മതി കണക്കിലെടുത്ത് മുന്ന് വട്ടം നിയമ സഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥിയായും പരിഗണിച്ചിരുന്നു. സംസ്ഥാന ദേശിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പോളിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code