Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തലവടി ചുണ്ടന്‍ നിര്‍മ്മാണ സമിതി രൂപികരിച്ചു

Picture

എടത്വ: തലവടി ഗ്രാമത്തില്‍ നിന്നും ഒരു ചുണ്ടന്‍ വള്ളം നിര്‍മ്മിച്ച് ജലോത്സവത്തില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യവുമായി പുതിയ വള്ളം നിര്‍മ്മിക്കാന്‍ ഉള്ള ആലോചനയോഗം പനയനൂര്‍കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. കെ.ആര്‍.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂബ് പുഷ്പാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ.വര്‍ഗീസ്, അംഗങ്ങളായ പ്രിയ അരുണ്‍ ,അജിത് കുമാര്‍ പിഷാരത്ത്, ദിനു വിനോദ്, ബിനു സുരേഷ്, ബോട്ട് റേസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ഉമ്മന്‍ എം.മാത്യം ,ജോജി വയലപളളി,അഡ്വ.സി.പി സൈജേഷ് ,അരുണ്‍ പുന്നശ്ശേരില്‍, ജോമോന്‍ ചക്കാലയില്‍, അജി കലവറശേരില്‍, ഭരതന്‍ പട്ടരുമഠം,സണ്ണി അനുപമ, ,രമേശ് കുമാര്‍ പി.ഡി, എം.ജി കൊച്ചുമോന്‍,തങ്കച്ചന്‍ മാലിയില്‍, ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, മോഠി കുരുവിള, മനോജ് ചിറപറമ്പില്‍ എന്നിവര്‍
പ്രസംഗിച്ചു.

 

ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി, ബ്രഹ്മശ്രീ.സുജിത് തന്ത്രികള്‍ ,റവ.ഫാദര്‍: ഏബ്രഹാം തോമസ്, ബിജു പാലത്തിങ്കല്‍ , അഡ്വ.ജനൂബ് പുഷ്പകരന്‍, ബിനു ഐസക്ക് രാജു (മുഖ്യരക്ഷാധികാരികള്‍ ), കെ.ആര്‍ ഗോപകുമാര്‍ (പ്രസിഡന്റ്) ,ജോമോന്‍ ചക്കാലയില്‍ (ജനറല്‍ സെക്രട്ടറി) രമേശ് കുമാര്‍ പി.ഡി (ട്രഷറാര്‍) അഡ്വ.സി.പി.സൈജേഷ് (ജനറല്‍ കണ്‍വീനര്‍), ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ( ചീഫ് കോര്‍ഡിനേറ്റര്‍ ) എന്നിവര്‍ അടങ്ങിയ 101 അംഗ തലവടി ചുണ്ടന്‍ നിര്‍മ്മാണ സമിതിയും 10 അംഗ മോണിറ്ററിംങ്ങ് കമ്മിറ്റിയും രൂപികരിച്ചു.

 

ജനറല്‍ ബോഡി യോഗം ഡിസംബര്‍ 3 ന് 5 മണിക്ക് അനുപമ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപെടും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code