Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ.ഡോ.ജോസ് ഇരിന്പന്‍ അന്തരിച്ചു

Picture

ഇരിങ്ങാലക്കുട: രൂപത മുന്‍ വികാരിജനറാളും ചാന്‍സലറുമായിരുന്ന റവ.ഡോ.ജോസ് ഇരിന്പന്‍ (64) അന്തരിച്ചു. സംസ്കാരം പിന്നീട്. പൂവത്തുശേരി ഇരിന്പന്‍ ദേവസിക്കുട്ടിഅന്നക്കുട്ടി ദന്പതികളുടെ മകനാണ്.

 

തൃശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെമിനാരി എന്നിവിടങ്ങളില്‍ പഠനം. 1980 ഡിസംബര്‍ 22ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. നിലവില്‍ ഇരിങ്ങാലക്കുട രൂപതയുടെ പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടറായിരുന്നു.

 

ചെന്നൈ മിഷനിലും കത്തീഡ്രല്‍ ഇടവകയിലും സേവനം ചെയ്തു. നിരവധി സെമിനാരികളില്‍ കാനന്‍ നിയമത്തില്‍ പ്രഫസറായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ അന്ന ക്ലാര എഫ്‌സിസി, അല്‍ഫോന്‍സ, ജോര്‍ജ്, ലിസി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code