ദമ്മാം : സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ജീവ കാരുണ്യ രംഗത്തെ പ്രമുഖ സംഘടനയായ സമാജം യൂത്ത് ഓര്‍ഗനൈസേഷന്റെ "സയോണ്‍ ജേര്‍ണലിസ്റ്റ് ഓഫ് ദി ഈയര്‍ 2019" അവാര്‍ഡ് മംഗളം റിപ്പോര്‍ട്ടര്‍ ചെറിയാന് കിടങ്ങന്നൂര്‍ ഏറ്റുവാങ്ങി. ഇന്ത്യയിലെ പ്രമുഖ ഓണ്കോളജിസ്റ്റ് ഡോക്ടര്‍ വി .പി ഗംഗാധരനില്‍ നിന്നും പൊന്നാടയും അവാര്‍ഡുമാണ് ഏറ്റുവാങ്ങിയത് .രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യയിലും സൗദിയിലുമായി നടത്തുന്ന മാധ്യമ പ്രവര്‍ത്തനരംഗത്തെ ശ്രദ്ധയമായ റിപ്പോര്ട്ടിങ്ങിനായിട്ടാണ് അദ്ദേഹത്തിനെ ചടങ്ങില്‍ ആദരിച്ചത് .പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂര്‍ സ്വദേശിയായ ചെറിയാന് രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യയിലും സൗദിയിലുമായി മംഗളം ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറാണ് .ചിന്നദാദാ ,കണ്മണി തുടങ്ങിയ മലയാള സിനിമയുടെ പി ആര് ഓ ആയും പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട് .സൗദിയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ പ്രസിഡണ്ടുകൂടിയാണ് ചെറിയാന് .
കൂടാതെ സയോണ്‍ വിഷന്‍ ഫോര്‍ ലൈഫ് അവാര്‍ഡ് ഡോക്ടര്‍ വി .പി ഗംഗാധരനും ബിസിനസ്സ് എക്സലന്‍സി അവാര്‍ഡ് ഡോ .സിദ്ധിഖ് അഹമ്മദിനും ,സാമൂഹിക പ്രവര്‍ത്തകരായ ഇന്ത്യന്‍ നാരി ശക്തി പുരസ്ക്കാര ജേതാവ് മഞ്ജു മണിക്കുട്ടനും ,നാസ് വക്കത്തിനെയും "സയോണ്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് 2019" നല്‍കിയും ചടങ്ങില്‍ ആദരിച്ചു .
ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍ "സ്നേഹസാന്ത്വനം 2019" എന്ന പേരില്‍ നടന്ന പരിപാടിയില്‍ ബൈജു കുര്യാക്കോസ് അധ്യക്ഷതവഹിച്ചു . ജേക്കബ് തോമസ് ,മാത്യു ഏബ്രഹാം ,എല്‍സണ്‍ ജി.സി , ലിബു തോമസ്, ,ബിജു ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു . കാന്‍സര്‍ പ്രതിരോധ ബോധവല്കരണ സെമിനാറും ,സംഗീത സായാഹ്നവും നടന്നു .
ഇന്ത്യയിലെ പ്രമുഖ ഓണ്കോളജിസ്റ്റ് ഡോക്ടര്‍ വി .പി ഗംഗാധരന് കാന്‍സര്‍ പ്രതിരോധ ബോധവല്കരണ സെമിനാര്‍ നയിച്ചു .തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന് അനൂപ് ശങ്കര്‍ നയിച്ച സംഗീത സായാഹ്നവും നൂറോളം കലാകാരന്മാര് പങ്കെടുത്ത വ്യത്യസ്തമാര്‍ന്ന പരിപാടികളുംചടങ്ങിനോടനുബന്ധിച്ച് നടന്നു .400 ലധികം കിഡ്നി , ക്യാന്‍സര്‍ രോഗികള്‍ക്ക് ഇതിനോടകം ചികിത്സാ സഹായം നല്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.
Comments