Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷിച്ചു

Picture

ന്യൂജേഴ്‌സി: 2019 നവംബര്‍ പത്താംതീയതി ഞായറാഴ്ച്ച ന്യൂജേഴ്‌സി എഡിസണ്‍ ഹോട്ടലില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ അറുപത്തിമൂന്നാമത് കേരളപ്പിറവി ദിനം ഈവര്‍ഷവും വിപുലമായി ആഘോഷിച്ചു . അമേരിക്കയില്‍ നീതിനായ മേഖലയിലെ ആദ്യത്തെ മലയാളി ജഡ്ജ് എന്ന അഭിമാനര്‍ഹ നേട്ടം കൈവരിച്ച ടെക്‌സാസ് ഫോര്‍ട്ട് ബെഞ്ച് കൗണ്ടി ജഡ്ജ് ജൂലി എ മാത്യു ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്നു.

 

വൈവിധ്യങ്ങള്‍ക്കു അതീതമായി മലയാള കര ഒന്നാണെന്ന് ഉത്‌ഘോഷിച്ച് രാജു എബ്രഹാം പാടിയ പ്രാര്‍ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഗോപിനാഥന്‍ നായര്‍ പ്രകൃതി ക്ഷോഭത്തില്‍പെട്ടുഴലുന്ന കേരളത്തിലേക്ക് നമ്മുടെ സഹായഹസ്തങ്ങള്‍ നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

 

വേള്‍ഡ് മലയാളീ കൌണ്‍സില്‍ സ്ഥാപക നേതാവും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ഡോ.. ജോര്‍ജ് ജേക്കബ് തന്റെ ആമുഖ പ്രസംഗത്തില്‍ സംഘടനയുടെ ആദ്യത്തെ ചെയര്‍മാനായിരുന്ന ടി.എന്‍. ശേഷന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും കൗണ്‍സിലിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു .

 

വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും കേരളത്തിന്റെ ഖ്യാതി അമേരിക്കയില്‍ എത്തിച്ച ജഡ്ജ് ജൂലി എ മാത്യുവിനു അഭിനന്ദനങ്ങളും, ആശംസകളും അറിയിക്കുകയും പ്രശംസ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു .പുതിയ തലമുറയിലെ മലയാളീ യുവാക്കളെ ഒരേ വേദിയില്‍ അണിനിരത്തുന്നതിനു വേള്‍ഡ് മലയാളി കൗണ്‍സില്‍ എവര്‍ റോളിങ്ങ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപിച്ച യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു, സെക്രട്ടറി ഷൈജു ചെറിയനെയും വേദിയില്‍ അനുമോദിച്ചു .എന്നും മലയാള ഭാഷക്കും സംസ്കാരത്തിനും മലയാളികളുടെ നേട്ടങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തിട്ടുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് വരും കാലങ്ങളിലും സാമൂഹിക പ്രസക്തിയുള്ള പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കാന്‍ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പിന്റോ കണ്ണമ്പളളി പറഞ്ഞു.

 

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മുട്ടക്കലും ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദനും സംയുക്തമായി മുഖ്യാഥിതി ജഡ്ജ് ജൂലി എ മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തി .

 

പത്താമത്തെ വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറിയ ജൂലി എ മാത്യു എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു തന്റെ നിശ്ചയദാര്‍ട്യം കൊണ്ട് ജഡ്ജ് ആയ ആദ്യ ദക്ഷിണേന്ത്യന്‍ വനിതയാണ് .ജീവിതത്തിലെ ഓരോ പടവും ചവുട്ടി കയറിയതിനെ കുറിച്ച് പ്രചോദനാത്മകമായാ പ്രസംഗം സദസ്സിലെ ഓരോമലയാളിക്കും ഉണര്‍വ് പകരുന്നതായിരുന്നു .വേള്‍ഡ് മലയാളീ കൌണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സിന്റെ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് അവര്‍ ഭദ്രദീപം കൊളുത്തി .മലയാളികള്‍ ഊര്‍ജിതമായി ഇലക്ഷനുകളില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ ആവിശ്യകതയെപ്പറ്റിയ സൂചിപ്പിക്കുകയും നാലായിരത്തില്പരം വരുന്ന മലയാളികളുടെ പിന്തുണയോടെ ടെക്‌സാസ് ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ആയി യെന്നുള്ളത് ഒരു മലയാളി എന്ന നിലയില്‍ തികച്ചും സന്തോഷം തരുന്നു എന്ന് പറഞ്ഞ ജഡ്ജ് ജൂലി എ മാത്യു മലയാള ഭാഷ പ്രതിജ്ഞ സദസ്സിനു ചൊല്ലിക്കൊടുത്തു .


വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ വി അനൂപ് , ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള , ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍,ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി.യു. മത്തായി , റീജിയണല്‍ ചെയര്‍മാന്‍ പി സി മാത്യു , റീജിയണല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ , റീജിയണല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍ , റീജിയണല്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, , ഫോമാ സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ് ,ഐ ഓ സി പ്രസിഡന്റ് ലീല മാരേട്ട് ,ഫോമാ വനിതാ പ്രതിനിധി രേഖ ഫിലിപ്പ് , ഗഅചഖ പ്രസിഡന്റ ജയന്‍ ജോസഫ്, മഞ്ച് പ്രസിഡന്റ് .ഡോ സുജ ജോസ് , കെ.എച്ച്.എന്‍.ജെ പ്രസിഡന്റ് സഞ്ജീവ് കുമാര്‍ ,നാമം മുന്‍ പ്രസിഡന്റ് മാലിനി നായര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി .

 

വേള്‍ഡ് മലയാളീ കൌണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഷീല ശ്രീകുമാര്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി .

 

ഏറ്റവും കൂടുതല്‍ റാഫിള്‍ ടിക്കറ്റ് വിതരണം ചെയ്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയണല്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട്,എക്‌സിക്യൂട്ടീവ് മെമ്പറായ ജിനു അലക്‌സ് എന്നിവര്‍രെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു . ന്യൂ ജേഴ്‌സി പ്രൊവിന്‍സ് അഡൈ്വസറി മെമ്പറായ സോമന്‍ ജോണ്‍ തോമസ് ഡോ. സോഫി വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

ന്യൂ ജേഴ്‌സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പാടിയ കേരളപ്പിറവി സംഘഗാനവും സഞ്ജന കോലത്ത് ,മീര നായര്‍ ,ദിയ നമ്പ്യാര്‍ എന്നിവര്‍ അവതരിപ്പിച്ച 'കേരളീയം' സംഘനിര്‍ത്തം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു .

 

കള്‍ച്ചറല്‍ പരിപാടിയില്‍ കലാകാരന്മാരെ രാജന്‍ ചീരന്‍ മിത്രാസ് സദസ്സിനു പരിചയപ്പെടുത്തി ഡോ. .ഷിറാസ് മിത്രാസ് ,പിന്നണി ഗായകന്‍, വില്യംസ് ,ജയശങ്കര്‍ നായര്‍, ലക്ഷ്മി ശങ്കര്‍ , ജേക്കബ് ജോസഫ് , , എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ജേക്കബ് ജോസഫ് ഡി.ജെ യും ശ്രിമതി ശോഭ ജേക്കബ് പരിപാടിയില്‍ എം.സി യും ആയിരുന്നു. പരിപാടിക്ക് ഡിജിറ്റല്‍ സപ്പോര്‍ട്ട് മിനി ഷൈജു നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് സെക്രട്ടറി ശ്രിമതി വിദ്യ കിഷോര്‍ നന്ദിയും പറഞ്ഞു.

 

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code