Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയമിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Picture

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാനും ക്രൈസ്തവ ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കുവാനുമായി പ്രത്യേകസമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. ഇതുസംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ്‌ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് കുര്യന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ നിവേദനം സമര്‍പ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും നടത്തിപ്പിനായുള്ള സമിതികളിലും ക്രൈസ്തവന്യൂനപക്ഷങ്ങളോട് വിവേചനമാണ് നിരന്തരം കാണിക്കുന്നത്. കേരളത്തിലെ 80:20 അനുപാതം പോലും ഒരു പഠനവുമില്ലാതെയാണെന്ന് വിവരാവകാശരേഖകള്‍വഴി പുറത്തുവന്നിരിക്കുന്നത് മാറിമാറിഭരിച്ച സര്‍ക്കാരുകളുടെ ക്രൈസ്തവ നീതിനിഷേധമാണ് വ്യക്തമാക്കുന്നത്.
മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവന്യൂനപക്ഷത്തിന്റെ ജീവിത സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും പഠിക്കുവാനും ക്ഷേമപദ്ധതികള്‍ രൂപീകരിക്കുവാനും പഠനസമിതിയെ നിയമിക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.



ലെയ്റ്റി കൗണ്‍സില്‍ നടത്തിയ പഠനറിപ്പോര്‍ട്ടും സര്‍വ്വേകളുടെ വിശദാംശങ്ങളും ദേശീയ ന്യൂനപക്ഷ കമ്മീഷന് കൈമാറി.

 

ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code