Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അയോധ്യ ക്ഷേത്ര നിര്‍മാണം രാമനവമിക്ക്; വിശ്വാസികളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കും

Picture

ന്യൂഡല്‍ഹി :സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണത്തിനുള്ള പണം ഭക്തരില്‍നിന്നു സമാഹരിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകത്താകമാനമുള്ള രാമഭക്തരില്‍നിന്നു പണം സ്വരൂപിക്കാനുള്ള വിപുലമായ പദ്ധതിയാണു വിഎച്ച്പി തയാറാക്കുന്നത്.

 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്രസ്റ്റില്‍ അംഗമാകണം. ക്ഷേത്രനിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രത്തിനു കത്തു നല്‍കുമെന്നും രാമനവമിക്കു നിര്‍മാണം ആരംഭിക്കുമെന്നും വിഎച്ച്പി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരിയുമായ യോഗി ആദിത്യനാഥിനെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റിന്റെ നേതൃപദവി നല്‍കണമെന്നു രാമജന്മഭൂമി ന്യാസ് ആവശ്യപ്പെട്ടു.

 

‘രാമക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവനയ്ക്കായി രാജ്യത്താകമാനമുള്ള രാമഭക്തരെ സമീപിക്കും. ഹിന്ദുക്കളുടെ വിശ്വാസവും വൈകാരികതയുമായി ബന്ധപ്പെട്ടതായിരുന്നു കര്‍സേവ ഉള്‍പ്പെടെയുള്ള അയോധ്യ സമരങ്ങള്‍. ക്ഷേത്ര നിര്‍മാണത്തിനുള്ള പദ്ധതി ഔദ്യോഗികമായി ഉടന്‍ പുറത്തിറക്കും’– വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും അതില്‍ ഭക്തരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെടും.

 

രാജ്യത്തെ 718 ജില്ലകളില്‍ നിന്നും ഭക്തരുടെ പ്രതിനിധികളെ ക്ഷണിക്കും. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇവരെ കര്‍സേവാ മാതൃകയില്‍ ക്ഷേത്ര നിര്‍മാണത്തില്‍ പങ്കെടുപ്പിക്കാനാണു പദ്ധതിയൊരുക്കുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള രാമഭക്തരായ ഹിന്ദു വിശ്വാസികളില്‍നിന്നു സംഭാവന സ്വീകരിക്കുമെന്നതില്‍ സംശയമില്ലെന്നും ഇതിനായുള്ള സംഘങ്ങളെ ഉടന്‍ രൂപീകരിക്കുമെന്നും വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ വ്യക്തമാക്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code