Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക കണ്‍വെന്‍ഷന്‍ നവം. 15 മുതല്‍, റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോന്‍സ് പ്രസംഗിക്കുന്നു   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ നവംബര്‍ 15,16,17 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ നടത്തപ്പെടും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Alemda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന യോഗങ്ങളില്‍ സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും വേദപണ്ഡിതനുമായ റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോന്‍സ് ദൈവചന പ്രഘോഷണം നടത്തും.

 

കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6.45 നും ആരംഭിയ്ക്കും. 16 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ യുവതീയുവാക്കള്‍ക്കായി പ്രത്യേക ധ്യാനയോഗവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8:30 നു ആരംഭിയ്ക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടനുബന്ധിച്ചു കണ്‍വെന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്കു സഭയിലെ സീനിയര്‍ വൈദികരിലൊരാളായ റവ. ഡോ. കെ.എ. എബ്രഹാം മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.

 

കണ്‍വെന്‍ഷനോടനുബന്ധിച്ചു ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിയ്ക്കും. മാര്‍തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ലോകപ്രസിദ്ധ കണ്‍വെന്‍ഷനായ മാരാമണ്‍ കണ്‍വെന്‍ഷന്റെ പ്രസംഗവേദിയിലെ സ്ഥിര സാന്നിധ്യമായ മാര്‍ട്ടിന്‍ അല്‍ഫോന്‍സിന്റെ ആഴമേറിയ ദൈവവചനചിന്തകളെ ശ്രവിയ്ക്കുവാനും കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ജാതി മത ഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് പി. തോമസ് (വികാരി) 832 898 8699, റവ. റോഷന്‍ വി. മാത്യൂസ് (അസി. വികാരി) 713 408 7394, ജോജി ജേക്കബ് ( സെക്രട്ടറി) 713 894 7542

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code