Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ സകല വിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിച്ചു   - ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ)

Picture

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ 3 ഞായറാശ്ച സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു.

 

മുന്നൂറോളം വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദൈവാലയത്തിന്റെ അള്‍ത്താരക്കു മുന്‍പില്‍ ഭക്തിപുരസരം അണിനിരന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള തിരുന്നാള്‍ കുര്‍ബാനക്കുശേഷം, സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാര്‍ത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തില്‍ അള്‍ത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു.

 

ഏറ്റവും നല്ല കോസ്റ്റൂമിട്ട 11 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനവുമുണ്ടായിരുന്നു. അതി മനോഹരമായ ഈ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ആര്‍. ഇ. റ്റീന നെടുവാമ്പുഴയും, അസി. ഡി. ആര്‍. ഇ. മെര്‍ളിന്‍ പുള്ളോര്‍കുന്നേലും മറ്റ് മതാദ്ധ്യാപകരുമാണ്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code