ഭോപാല്‍ : മധ്യപ്രദേശില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് 5 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയില്‍ റോയ് ജോസഫിന്റെ മകള്‍ ഹണി മോള് റോയ് (24) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ ലിനു തോമസിനെ (30) ഭോപാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ലിനു.
ഭോപാലില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നല്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. ഭോപാലിലെ സ്കൂള്‍ ബസില്‍ െ്രെഡവറായിരുന്നു ഇയാള്‍.
Comments